വെഞ്ഞാറമൂട് കൊലപാതകം സി.ബി.െഎ അന്വേഷിക്കണം -കെ. മുരളീധരൻ

കോഴിക്കോട്: വെഞ്ഞാറമൂട് കൊലപാതകം സി.ബി.െഎ അന്വേഷിക്കണമെന്ന് കെ. മുരളീധരൻ എം.പി. കതിരൂർ ബോംബ് സ്ഫോടനവും മയക്കുമരുന്ന് കേസും കേന്ദ്ര ഏജൻസിക്ക് വിടണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മൂന്ന് കേസുകളിലും പ്രതിസ്ഥാനത്ത് സി.പി.എമ്മുണ്ട് എന്നതിനാലാണ് കേന്ദ്ര ഏജൻസി തന്നെ അന്വേഷിക്കണമെന്നാവശ്യപ്പെടാൻ കാരണം. വെഞ്ഞാറമൂടിൽ കൊന്നവരും കൊല്ലിച്ചവരും കൊല്ലപ്പെട്ടവരും ഒരേ പാർട്ടിക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

സംഭവം രണ്ട് ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് എന്നാണ് സൂചനകൾ. അതിന് തെളിവാണ് കൊല്ലപ്പെട്ടവരുടെ കൈയിൽ ആയുധമുണ്ടായിരുന്നു എന്ന വെളിപ്പെടുത്തൽ. കൊല്ലപ്പെട്ടവർക്ക് നേരത്തെ ഭീഷണിയുണ്ടായിരുന്നു എന്നാണ് പറയുന്നത്. അങ്ങിനെ എങ്കിൽ അവർ എന്തിന് രാത്രി 12 മണിക്ക് പുറത്തിറങ്ങി. സംഭവം പുറംലോകമറിയും മുമ്പ് തന്നെ കോൺഗ്രസ് ഒാഫിസുകൾക്ക് നേരെ അക്രമം തുടങ്ങിയിരുന്നു. ഒരു എം.പിയാണ് സംഭവത്തിന് പിന്നിലെന്ന് സംസ്ഥാനത്തെ രണ്ട് മന്ത്രിമാർ ആരോപണം ഉന്നയിക്കുന്നു. അതിൻെറ തെളിവുകൾ അവർ അന്വേഷണ ഏജൻസിക്ക് ൈകമാറണം. പ്രതികളുടെ ലിസ്റ്റ് സി.പി.എം തയാറാക്കിയാൽ പോരെന്നും മുരളീധരൻ പറഞ്ഞു.

പാർട്ടി ഗ്രാമമായ കതിരൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനം സംസ്ഥാന പൊലീസ് അന്വേഷിച്ചാൽ പോര. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഉപയോഗിക്കാൻ നിർമിക്കുന്ന ബോംബുകളാണ് പൊട്ടിയത്. സി.പി.എമ്മുകാരാണ് പ്രതികൾ.

മയക്കുമരുന്ന് കേന്ദ്രമായി കേരളം മാറിക്കൊണ്ടിരിക്കയാണ്. സി.പി.എം സംസ്ഥാനസെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻെറ മകൻ ബിനീഷ് കൊടിയേരി മയക്കുമരുന്ന് സംഘത്തിൻെറ കണ്ണിയാണ്. ഇതൊരു അന്തർ സംസ്ഥാനകേസ് ആണ്. മുഖ്യപ്രതി അനൂപുമായി 28 തവണയാണ് ബിനീഷ് ഫോൺ വിളിച്ചത്. ബിനീഷും സി.പി.എമ്മിൻെറ പ്രവർത്തകനാണ് എന്ന കാര്യം ഒാർക്കണമെന്നും മുരളീധരൻ പറഞ്ഞു.

ചാവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകൾ വേണ്ടെന്നാണ് തെൻറ വ്യക്തിപരമായ അഭിപ്രായം. തെരഞ്ഞെടുപ്പ് കഴിഞ്ഞ് എം.എൽ.എമാർ ലെറ്റർപാട് അടിക്കുേമ്പാഴേക്കും നിയമസഭാതെരഞ്ഞെടുപ്പിന് സമയമാവും. ഇൗ വിഷയത്തിൽ രാഷ്ട്രീയ പാർട്ടികൾ അഭിപ്രായം പറയണമെന്നും മുരളീധരൻ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.