കാസർകോട്: നിയമത്തെ ഉപാസിച്ച കുടുംബത്തിൽനിന്ന് അറ്റോർണി ജനറൽ പദവിയിലേക്ക് ഉയരുകയാണ് അഡ്വ. കെ.കെ. വേണുഗോപാൽ. സ്വാതന്ത്ര്യ സമരത്തിെൻറയും ജന്മിത്വത്തിെൻറയും പരിസരങ്ങളിലാണ് വേണുഗോപാലിെൻറ ജീവിതം ആരംഭിക്കുന്നത്. അദ്ദേഹത്തിെൻറ പിതാവ് ബാരിസ്റ്റർ എം.കെ. നമ്പ്യാരെ പരാമർശിക്കാതെ മലബാറിൽ നിയമചരിത്രമില്ലെന്ന് പറയാറുണ്ട്. മലബാറിലെ കമ്യൂണിസ്റ്റ് ഇതിഹാസമായ കെ. മാധവെൻറ മൂത്ത ജ്യേഷ്ഠൻ കൂടിയാണ് ബാരിസ്റ്റർ എം.കെ. നമ്പ്യാർ.
കാസർകോട് താലൂക്കിലെ ഏറ്റവും വലിയ ജന്മിത്തറവാടുകളായ കോടോത്ത്, ഏച്ചിക്കാനത്ത് തറവാടുകൾ തമ്മിൽ ബേളൂർ എന്ന സ്ഥലം സംബന്ധിച്ച തർക്കമാണ് എം.കെ. നമ്പ്യാർ എന്ന അഭിഭാഷകനെ ബാരിസ്റ്ററാക്കിയത്. ഇവർ തമ്മിലുള്ള തർക്കം ലണ്ടനിലെ പ്രിവി കൗൺസിലിലാണ് അന്തിമമായി തീർപ്പാക്കിയത്. കേസിൽ സഹായിക്കാൻ എം.കെ. നമ്പ്യാരെയാണ് ലണ്ടനിലേക്ക് അയച്ചത്. പിന്നീട് ബാരിസ്റ്റർ ബിരുദം നേടിയാണ് തിരിച്ചെത്തിയത്. ഇതാണ് വേണുഗോപാലിെൻറ കുടുംബത്തിന് നിയമവുമായുള്ള ബന്ധം. 1931ൽ മംഗളൂരുവിലാണ് കെ.കെ. വേണുഗോപാൽ ജനിച്ചത്. മംഗളൂരു സെൻറ് അലോഷ്യസ് കോളജിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹത്തിെൻറ നിയമപഠനം ബെളഗാവിയിലെ രാജാ ലഗം ഗൗഡ കോളജിലായിരുന്നു. ഭരണഘടനാ വിദഗ്ധൻകൂടിയായ വേണുഗോപാൽ ഭൂട്ടാൻ സർക്കാറിെൻറ ഭരണഘടന ഉപദേഷ്ടാവായിരുന്നു.
രാജ്യത്ത് മിക്ക ജുഡീഷ്യൽ പരിഷ്കരണത്തിെൻറയും പിന്നിൽ വേണുഗോപാലിെൻറ കരങ്ങളുണ്ട്. നിയമരംഗത്ത് നിസ്തുലമായ സംഭാവനകൾ നൽകിയതിെൻറ പശ്ചാത്തലത്തിൽ അദ്ദേഹത്തെ പത്മഭൂഷണും വിഭൂഷണും നൽകി രാജ്യം ആദരിച്ചു. കയ്യൂർ കേസ് മംഗലാപുരം കോടതിയിൽ എത്തിയപ്പോൾ എ.പി.പി വേണുഗോപാലിെൻറ പിതാവായിരുന്നു. കേസിൽ കെ. മാധവൻ പ്രതിയാണെന്നറിഞ്ഞപ്പോൾ തെൻറ സഹോദരൻ പ്രതിയായ കേസിൽ താൻ എങ്ങനെ വാദിയാകും എന്ന് കോടതിയോട് ചോദിച്ചു. തുടർന്ന് കെ. മാധവനെ വിചാരണയിൽനിന്ന് ഒഴിവാക്കുകയായിരുന്നു. കെ. മാധവെൻറ ആത്മകഥ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് വേണുഗോപാലിെൻറ താൽപര്യപ്രകാരമായിരുന്നു.
ഭാര്യ ശാന്ത വേണുഗോപാൽ നേരത്തേ മരിച്ചു. അവരുടെ പേരിൽ ഏെറ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ലക്ഷ്മികുമാർ, കൃഷ്ണൻ വേണുഗോപാൽ, കണ്ണൻ കോനത്ത് എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.