കെ. ബാബുവിനെതിരെ കൂടുതല്‍ തെളിവുകളെന്ന് വിജിലന്‍സ്

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍മന്ത്രി കെ. ബാബുവിനെതിരെ കൂടുതല്‍ തെളിവുകളുമായി വിജിലന്‍സ്. ബാബുവിന്‍റെ ബിനാമിയെന്ന് സംശയിക്കുന്ന ബാബുറാം മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിക്കും മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കും അയച്ച കത്തുകള്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ കണ്ടെത്തി.

ബാര്‍ കോഴ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന കത്താണ് വിജിലന്‍സിന് ലഭിച്ചത്. ബാബുറാമും കെ. ബാബുവും തമ്മിലുള്ള ഫോണ്‍ രേഖകളുടെ വിവരങ്ങളും വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കെ. ബാബുവിനെ വിജിലൻസ് വീണ്ടും ചോദ്യംചെയ്യും.

കോണ്‍ഗ്രസ് നേതാവാണെന്ന് പരിചയപ്പെടുത്തിയാണ് ശങ്കര്‍ റെഡ്ഡിക്കും രമേശ് ചെന്നിത്തലക്കും ബാബുറാം  കത്തയച്ചിട്ടുള്ളത്. ബാര്‍ കോഴ കേസ് ചിലരെ തകര്‍ക്കുന്നതിനു വേണ്ടി ബോധപൂര്‍വം കെട്ടിച്ചമച്ചതാണെന്നും കേസ് പിന്‍വലിക്കണമെന്നും കത്തില്‍ ഉന്നയിച്ചിട്ടുണ്ട്.

 

 

Tags:    
News Summary - k babu bar scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.