കൊച്ചി: കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ചെയർമാൻ ജസ്റ്റിസ് പി.കെ ഷംസുദ്ദീനെ പ്രൊ ലൈഫ് അപ്പോസ്തലെറ്റ് ആദരിച്ചു. പ്രൊലൈഫ് ജീവസമൃദ്ധി സന്ദേശ യാത്രയുടെ ഭാഗമായിട്ടാണ് പ്രമുഖ വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കുന്നത്.
കഴിഞ്ഞ അര നൂറ്റാണ്ടിലേറെകാലം ലഹരിവിരുദ്ധ പ്രവർത്തനങ്ങളിലടക്കം അദ്ദേഹം നടത്തിയ മനുഷ്യജീവന്റ സംരക്ഷണ പ്രവർത്തനങ്ങളെ ആസ്പദമാക്കിയാണ് ആദരിച്ചത്.
കച്ചേരിപ്പടിയിൽ കെ.സി ബി സി മദ്യ വിരുദ്ധ സമിതിയും കേരള മദ്യ വിരുദ്ധ ഏകോപന സമിതിയും ചേർന്ന് സംഘടിപ്പിച്ച ലഹരിവിരുദ്ധ പൊതുസമ്മേളനത്തിൽ വെച്ചാണ്അഡ്വ. ചാർളി പോൾ ഷാൾ അണിയിച്ച് അനുമോദിച്ചത്., ജസ്റ്റീസ് പി.കെ ഷംസുദ്ദീൻ , കെ.സി ബി.സി മദ്യ വിരുദ്ധ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഫാ.ജോൺ അരീക്കൽ ,
ഗ്രാന്റ് മസ്ജിത് ഇമാം എം.പി ഫൈസൽ അസ്ഹരി,പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സെക്രട്ടറി സാബു ജോസ്,പ്രസാദ് കുരുവിള,ജോൺസൺ പാട്ടത്തിൽ, ഷൈബി പാപ്പച്ചൻ എന്നിവർ പ്രസംഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.