ജസ്‌റ്റിസ്‌ കെ കെ ദിനേശൻ സ്വാശ്രയ കോളജ്‌ പ്രവേശന മേൽനോട്ട സമിതി ചെയർമാൻ

കോഴിക്കോട് : സ്വാശ്രയ കോളജുകളിലെ പ്രവേശനവും ഫീസും സംബന്ധിച്ച മേൽനോട്ട സമിതികളുടെ ചെയർമാനായി ഹൈക്കോടതി മുൻ ജ‍ഡ്ജി ജസ്‌റ്റിസ്‌ കെ.കെ ദിനേശനെ നിയമിച്ചു. നിലവിലെ ചെയർമാൻ ജസ്റ്റിസ് ആർ.രാജേന്ദ്രബാബുവിന്റെ കാലാവധി പൂർത്തിയായതിനെ തുടർന്നാണ്‌ നിയമനം. ജസ്‌റ്റിസ്‌ കെ.കെ ദിനേശൻ തിങ്കളാഴ്‌ച ചുമതലയേൽക്കും.

എറണാകുളം സ്വദേശിയായ ഇദ്ദേഹം 2007 ൽ ഹൈക്കോടതിയിൽനിന്ന്‌ വിരമിക്കും മുമ്പ്‌ മുതൽ നിരവധി സമിതികളുടെ ചെയർമാനായി പ്രവർത്തിച്ചിച്ചുണ്ട്‌. ഹൈക്കോടതി ജഡ്‌ജിയായിരിക്കെയാണ്‌. 'കാപ്പ' നിയമ അഡ്വൈസറി ബോർഡിന്റെ ചെയർമാനായത്‌. വിരമിച്ചശേഷം പൊലീസ്‌ കംപ്ലയ്‌ന്റ്‌ അതോറിട്ടി, മത്സ്യത്തൊഴിലാളി കടശ്വാസ കമീഷൻ, സ്വാശ്രയ കോളേജുകളുടെ പ്രവർത്തനം പഠിക്കാനുള്ള സമിതി എന്നിവയുടെ ചെയർമാൻ സ്ഥാനം ഉൾപ്പെടെ നിരവധി സമിതികളുടെ അമരത്ത്‌ പ്രവർത്തിച്ചു. ഉപലോകായുക്ത, തദ്ദേശ ഭരണ ഓംബുഡ്‌സ്‌മാൻ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്‌.

ഭാര്യ: മോളി. മക്കൾ: ദിവ്യ, ശ്രീരഞ്‌ജ്‌ ദിനേശ്‌ (അധ്യാപകൻ, പറവൂർ ഗവ. ബോയ്‌സ്‌ ഹയർ സെക്കൻഡറി സ്‌കൂൾ). മരുമകൻ: ജയ സത്യറാം(സിംഗപ്പൂർ).

Tags:    
News Summary - Justice KK Dineshan Self-financing College Admission Oversight Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.