തിരുവനന്തപുരം: ‘പൗരത്വ ഭേദഗതി ബിൽ കേരളം തള്ളിക്കളയുന്നു’ തലക്കെട്ടിൽ ഇന്ന് നീതി സമ്മേളനം സംഘടിപ്പിക്കുമെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതി അറിയിച്ചു. രാജ്യത്തിെൻറ ഭരണഘടനയുടെ അടിസ്ഥാന ശിലകളെപ്പോലും തകർക്കുന്ന പൗരത്വ ഭേദഗതി നിയമം കേരളം തള്ളിക്കളയണമെന്നാവശ്യപ്പെട്ടും ബാബരി വിധിയിലെ നീതിനിഷേധത്തിൽ പ്രതിഷേധിച്ചുമാണ് സമ്മേളനം. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ഗാന്ധിപാർക്കിൽ നടക്കുന്ന സമ്മേളനം മാധ്യമ പ്രവർത്തകനും സൗത്ത് ഏഷ്യൻ ഹ്യൂമൻ റൈറ്റ്സ് ഡോക്യുമെേൻറഷൻ സെൻറർ എക്സിക്യൂട്ടിവ് ഡയറക്ടറുമായ രവി നായർ ഉദ്ഘാടനം ചെയ്യും.
ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.െഎ. അബ്ദുൽ അസീസ് അധ്യക്ഷത വഹിക്കും. ഹജ്ജ് കമ്മിറ്റി മുൻ ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, മുതിർന്ന മാധ്യമ പ്രവർത്തകൻ ഭാസുരേന്ദ്ര ബാബു, വെൽഫെയർ പാർട്ടി അഖിലേന്ത്യ ജനറൽ സെക്രട്ടറി കെ. അംബുജാക്ഷൻ, എഴുത്തുകാരൻ പ്രഫ. ബി. രാജീവൻ, പാളയം ഇമാം മൗലവി വി.പി. സുഹൈബ്, എ.പി.സി.ആർ സംസ്ഥാന സെക്രട്ടറി അഡ്വ. വിൻസെൻറ് ജോസഫ്, കെ.കെ. ബാബുരാജ്, സി.എസ്. ചന്ദ്രിക, പി. മുജീബുറഹ്മാൻ, ഉമർ ആലത്തൂർ, സി.വി. ജമീല, എസ്. അമീൻ, എ. അൻസാരി എന്നിവർ പെങ്കടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.