കെ.എസ്.ഇ.ബി സേവനങ്ങൾക്ക് 1912 വിളിച്ചാൽ മതി; വീട്ടിലെത്തി പരിഹരിക്കും

തിരുവനന്തപുരം: കെ.എസ്.ഇ.ബിയുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് ഇനി 1912 വിളിച്ചാൽ മതി. ഉദ്യോഗസ്ഥർ വീട്ടിലെത്തി പരിഹരിക്കും. ഓഫിസ് കയറിയിറങ്ങാതെ ഉപഭോക്താക്കൾക്ക് സേവനങ്ങൾ ലഭ്യമാകുന്ന സംവിധാനം ജൂണിനകം സംസ്ഥാനമെങ്ങും നടപ്പാക്കാനൊരുങ്ങുകയാണ് കെ.എസ്.ഇ.ബി.

പരീക്ഷണാടിസ്ഥാനത്തിൽ അടുത്ത മാസം മുതൽ 100 ഓഫിസുകളിലാണ് ഈ സംവിധാനം ആദ്യം നടപ്പാക്കുക. ആദ്യഘട്ടത്തിൽ ലോ ടെൻഷൻ ഉപയോക്താക്കൾക്കും പുതുതായി എൽ.ടി കണക്ഷന് അപേക്ഷിക്കുന്നവർക്കും ഈ സേവനം ലഭ്യമാക്കും.

സേവനങ്ങൾക്കായി പേരും ഫോൺനമ്പറും 1912 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യുകയാണ് വേണ്ടത്. പുതിയ വൈദ്യുതി കണക്ഷൻ, ഉടമസ്ഥാവകാശ മാറ്റം, താരിഫ് മാറ്റം, വൈദ്യുതി ലൈൻ- മീറ്റർ മാറ്റിസ്ഥാപിക്കൽ എന്നീ സേവനങ്ങളാണ് ഇത്തരത്തിൽ ലഭ്യമാകുക.

ഉദ്യോഗസ്ഥർ അപേക്ഷകരെ ഫോണിൽ ബന്ധപ്പെട്ട് കൂടുത്ല് വിവരങ്ങൾ ആരായും. സ്ഥലപരിശോധന നടത്തി ഉപയോക്താക്കളിൽ നിന്ന് അപേക്ഷ പൂരിപ്പിച്ച് വാങ്ങും. ഇതിനുവേണ്ട തുക ഓൺലൈനിൽ അടച്ചാലുടൻ സേവനം നൽകുന്ന രീതിയിലാണ് സംവിധാനം. 

Tags:    
News Summary - Just call 1912 for KSEB, will get service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.