മൂന്നാർ: വിവാദമായ കൊട്ടക്കാമ്പൂർ ഭൂമി ഇടപാടിൽ ഇടുക്കി എം.പി ജോയിസ് ജോർജിെൻറയും കുടുംബാംഗങ്ങളുടെയും പേരിലുള്ള 20 ഏക്കർ ഭൂമിയുടെ പട്ടയം റദ്ദാക്കി. ദേവികുളം സബ് കലക്ടർ വി.ആർ. പ്രേംകുമാറാണ് ഇൗ നടപടി കൈക്കൊണ്ടത്. ഭൂപതിവ് കമ്മിറ്റി ചേരാതെ നൽകിയതിനാലാണ് പട്ടയം റദ്ദാക്കിയത്. 2001 സെപ്‌റ്റംബർ ഏഴിനാണ് എം.പിക്കും കുടുംബാംഗങ്ങൾക്കും കൊട്ടക്കാമ്പൂരിലെ ഭൂമിക്ക് പട്ടയം ലഭിച്ചത്. ഭൂപതിവ് കമ്മിറ്റി ചേർന്നാണ് ഇത് നൽകേണ്ടതെങ്കിലും 2000 മുതൽ 2003 വരെ ദേവികുളം തഹസിൽദാറുടെ അധ്യക്ഷതയിൽ കമ്മിറ്റി കൂടിയിട്ടില്ല. കമ്മിറ്റി ചേരാതെ പട്ടയം നൽകുക അസാധ്യവുമാണ്. കൊട്ടക്കാമ്പൂരിൽ ഒറ്റദിവസം എട്ടുപേർക്ക് പട്ടയം നൽകിയെന്നും അദ്ഭുതകരമായ വേഗത്തിലാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിതെന്നും ദേവികുളം സബ് കലക്ടർ വി.ആർ. പ്രേംകുമാറിെൻറ റിപ്പോർട്ടിൽ പറയുന്നു. ഇതാണ് പട്ടയം റദ്ദ് ചെയ്യാനുള്ള കാരണമായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നതും.
1979ലെ രജിസ്റ്ററിൽ എം.പിയുടേത് സർക്കാർ ഭൂമിയെന്ന് രേഖപ്പെടുത്തിയതായും കണ്ടെത്തിയിട്ടുണ്ട്. കൊട്ടക്കാമ്പൂർ വില്ലേജിൽ ബ്ലോക്ക് നമ്പർ 58ൽ 32 ഏക്കർ സ്ഥലമാണ് എം.പി ഉൾെപ്പടെ ഏഴുപേർക്കുള്ളത്. ഇതിൽ ജോയിസ് ജോർജിെൻറയും കുടുംബത്തിെൻറയും 20 ഉൾെപ്പടെ 25 ഏക്കർ ഭൂമിയുടെ പട്ടയമാണ് റദ്ദാക്കിയത്. എം.പി, ഭാര്യ അനൂപ, മാതാവ് മേരി ജോർജ്, ഇവരുടെ മരുമകൻ ഡേവിഡ് ജോബ്, എം.പിയുടെ സഹോദരങ്ങളും ബന്ധുക്കളുമായ ജോർജി ജോർജ്, രാജീവ് ജ്യോതിഷ്, മറ്റൊരു സഹോദരൻ ജസ്റ്റിെൻറ ഭാര്യ ജിസ് ജസ്റ്റിൻ എന്നിവർ കൈവശംെവച്ചിരിക്കുന്ന ഭൂമിയുടെ പട്ടയങ്ങളാണ് റദ്ദാക്കിയത്. ഇതിനു പുറെമ കൊല്ലം സ്വദേശിയുടെ 3.21 ഏക്കറിലെയും മൂന്നാർ സ്വദേശിയുടെ 2.22 ഏക്കറിെൻറയും പട്ടയവും റദ്ദാക്കിയതിൽപെടും. നടപടിക്കെതിരെ ജോയ്സ് ജോർജിന് അപ്പീൽ നൽകാമെന്ന് ഇടുക്കി കലക്ടർ ജി.ആർ. ഗോകുൽ പറഞ്ഞു.
ഉദ്യോഗസ്ഥനടപടിയെ നിയമപരമായി നേരിടും -ജോയിസ് ജോർജ് എം.പി
ചെറുതോണി: പട്ടയം റദ്ദാക്കി ഉത്തരവിറക്കിയതിലൂടെ സാമാന്യനീതി നിഷേധിച്ച ഉദ്യോഗസ്ഥനടപടിയെ നിയമപരമായി നേരിടുമെന്ന് ജോയിസ് ജോർജ് എം.പി വ്യക്തമാക്കി. സാധാരണപൗരന് തെൻറഭാഗം വിശദീകരിക്കുന്നതിന് നൽകുന്ന അവസരം പോലും പാർലമെൻറ് അംഗമായ തനിക്ക് ലഭിച്ചില്ല. കൊട്ടക്കാമ്പൂരിൽ താൻ നേരിട്ട് ഭൂമി വാങ്ങിയിട്ടില്ല. പാർലമെൻറ് അംഗമായി തെരഞ്ഞെടുക്കപ്പെടുന്നതിന് ഒമ്പതുവർഷം മുമ്പ് 2005ൽ പിതാവ് എഴുതിത്തന്ന നാലേക്കർ സ്ഥലം മാത്രമാണുള്ളത്. പിതാവ് തന്ന നാലേക്കർ ഭൂമിയല്ലാതെ ഇടുക്കി ജില്ലയിൽ ഒരിടത്തും തെൻറപേരിൽ ഭൂമിയില്ല. നവംബർ ഏഴിന് രേഖകൾ ഹാജരാക്കാൻ ആർ.ഡി.ഒ ആവശ്യപ്പെട്ടതനുസരിച്ച് പിതാവ് ഭൂമിവാങ്ങിയ സമയം മുതൽ 2018 മാർച്ച് വരെ കരം അടച്ചതുൾപ്പെടെ മുഴുവൻ രേഖകളും ഹാജരാക്കിയിരുന്നു. എന്നാൽ, 48 മണിക്കൂർ തികയുംമുമ്പ് തെൻറ ഭാഗം കേൾക്കാതെ ഏകപക്ഷീയമായി പട്ടയം റദ്ദാക്കി ഉത്തരവിറക്കിയത് ദുരൂഹമാണ്. ഇടുക്കിയിലെ ജനകീയ പ്രശ്‌നങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ തുടരുമെന്നും തന്നെ നിർവീര്യമാക്കി ജനകീയ പ്രശ്‌നങ്ങൾ അട്ടിമറിക്കാമെന്ന് ആരെങ്കിലും കരുതുെന്നങ്കിൽ അത് വ്യാമോഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ജോയിസ് ജോർജിനെതിരെ ക്രിമിനൽ കേസെടുക്കണം -ഡീൻ
തൊടുപുഴ: തെരഞ്ഞെടുപ്പ് സമയത്ത് നൽകിയ സത്യവാങ്മൂലത്തിൽ വിവരിച്ച കാര്യങ്ങൾ വ്യാജമാണെന്ന് തെളിയിക്കപ്പെട്ടതിനാൽ ജോയിസ് ജോർജ് എം.പി സ്ഥാനം രാജിവെക്കണമെന്ന് യൂത്ത് കോൺഗ്രസ് പ്രസിഡൻറ് ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു. വ്യാജരേഖ ചമച്ച് കൈവശപ്പെടുത്തിയ ഭൂമിയുടെ പട്ടയം റദ്ദാക്കുമ്പോൾ ന്യായമായും ക്രിമിനൽ കേസുമെടുക്കണം. ഇക്കാര്യത്തിൽ എം.പിയുടെ ഭാഗം കേൾക്കാതെയാണ് പട്ടയം റദ്ദുചെയ്യപ്പെട്ടത് എന്ന വാദവും പിതാവാണ് ഉത്തരവാദിയെന്നതും നിയമപരമായിതന്നെ അംഗീകരിക്കപ്പെടാത്തതാണ്. ഇടതുപക്ഷ നേതൃത്വത്തിെൻറ രാഷ്ട്രീയ ജീർണതയാണ്, ഇത്തരം ഭൂമി കൈയേറ്റക്കാരെ സംരക്ഷിക്കുന്ന ഗതികേടിൽ എത്തിപ്പെടാൻ കാരണമായതെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.
കൊട്ടക്കാമ്പൂർ ഭൂമി വിവാദം
തൊടുപുഴ: ഇടുക്കി ജില്ലയിൽ വട്ടവട പഞ്ചായത്തിലാണ് കൊട്ടക്കാമ്പൂർ സ്ഥിതി ചെയ്യുന്നത്. ലോക്സഭ െതരഞ്ഞെടുപ്പിൽ ഇടുക്കിയിൽ ഇടത് സ്വതന്ത്രനായി മത്സരിച്ച ജോയിസ് ജോർജ് നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ തനിക്കും കുടുംബത്തിനും ഇവിടെ സ്ഥലമുണ്ടെന്ന് പരാമർശിച്ചതിനെത്തുടർന്നാണ് കൊട്ടക്കാമ്പൂർ ഭൂമി വിവാദത്തിലായത്. ജോയിസിെൻറ പിതാവ് ഇടുക്കി തടിയമ്പാട് പാലിയത്ത് വീട്ടിൽ ജോർജ്, തമിഴ് വംശജരായ ആറുപേരുടെ കൈവശമിരുന്ന ഭൂമി മുക്‌ത്യാർ വാങ്ങി ഭാര്യയുടെയും മക്കളുടെയും മരുമക്കളുടെയും പേരിൽ രജിസ്‌റ്റർ ചെയ്‌തത് സംബന്ധിച്ച് കലക്‌ടർക്ക് പരാതി ലഭിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ യു.ഡി.എഫ് സർക്കാറാണ് ഇതുസംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.
വ്യാജരേഖ വഴിയാണ് ഭൂമി കൈവശപ്പെടുത്തിയതെന്ന പരാതിയിലായിരുന്നു അന്വേഷണം. 2015 ജനുവരിയിൽ ഇതുമായി ബന്ധപ്പെട്ട് എം.പിക്കും കുടുംബാംഗങ്ങൾക്കുമെതിരെ ദേവികുളം പൊലീസ് കേസെടുത്തിരുന്നു. ഭൂമി സംബന്ധിച്ച രേഖകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ദേവികുളം സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമൻ രണ്ടുതവണ എം.പിക്കും കുടുംബാംഗങ്ങൾക്കും നോട്ടീസ് നൽകിയെങ്കിലും ഹാജരായില്ല. തുടർന്നുവന്ന സബ് കലക്ടർ വി.ആർ. പ്രേംകുമാർ ഒരുമാസം മുമ്പ് വീണ്ടും നവംബർ ഏഴിന് രേഖകൾ ഹാജരാക്കാൻ നോട്ടീസ് നൽകി. ഇതേ തുടർന്ന് നവംബർ ഏഴിന് അഭിഭാഷകൻ മുഖേന എം.പിയും കുടുംബാംഗങ്ങളും രേഖകൾ ഹാജരാക്കിയിരുന്നു. ഭൂമിയെക്കുറിച്ച് വിവാദങ്ങളുയർന്നപ്പോൾ ഭൂരേഖകളിൽ പലതും കാണാതായതും ചർച്ചയായിരുന്നു. ഇവ തിരിച്ചെത്തിയതോടെയാണ് അന്വേഷണത്തിൽ പുരോഗതി ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.