തൃശൂര്‍: പത്രപ്രവര്‍ത്തക പെന്‍ഷന്‍ 15,000 രൂപയാക്കി വര്‍ധിപ്പിക്കണമെന്നും എല്ലാ മാസവും അഞ്ചിനകം വിതരണം ചെയ്യണമെന്നും സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം സംസ്ഥാന കമ്മിറ്റി യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. പ്രസിഡന്‍റ് എ. മാധവന്‍ അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി കെ.പി. വിജയകുമാര്‍, കേരള പത്രപ്രവര്‍ത്തക യൂനിയന്‍ പ്രസിഡന്‍റ് എം.വി. വിനീത, തൃശൂര്‍ ജില്ല പ്രസിഡന്‍റ് ഒ. രാധിക, ഹക്കീം നട്ടാശ്ശേരി, എം. ബാലഗോപാലന്‍, പി.വി. പങ്കജാക്ഷന്‍, പഴയിടം മുരളി, സി.കെ. ഹസ്സന്‍ കോയ, അലക്‌സാണ്ടര്‍ സാം, എന്‍. ശ്രീകുമാര്‍, ജോയ് എം. മണ്ണൂര്‍, തോമസ് ഗ്രിഗറി, പി. അജയകുമാര്‍, എം.കെ. പുരുഷോത്തമന്‍, പട്ടത്താനം ശ്രീകണ്ഠന്‍, പി. ഗോപി, വി. ഹരിശങ്കര്‍, വി. സുബ്രഹ്മണ്യം, കിണാശ്ശേരി മമ്മദ് കോയ, പി.ഒ. തങ്കച്ചന്‍, ഡി. വേണുഗോപാല്‍, സണ്ണി ജോസഫ്, ടി. ശശി മോഹന്‍ എന്നിവര്‍ സംസാരിച്ചു. മുഹമ്മദ് സലിം, ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി, മൂസക്കോയ പാലാട്ട്, ജി.എസ്. ഗോപീകൃഷ്ണന്‍ എന്നിവരുടെ വിയോഗത്തില്‍ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.