തിരുവനന്തപുരം: മാധ്യമ പ്രവർത്തകർക്കുള്ള പെൻഷൻ 1000 രൂപ വർധിപ്പിച്ച ബജറ്റ് പ്രഖ്യാപനം നടപ്പാക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഇതിനാവശ്യമായ നിർദേശം നൽകിയെന്നും മന്ത്രി അറിയിച്ചു.
തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ സബ്മിഷനു മറുപടി നൽകുകയായിരുന്നു മന്ത്രി. 2021 ബജറ്റിൽ മാധ്യമ പ്രവർത്തക പെൻഷനിൽ 1000 രൂപ വർധന പ്രഖ്യാപിച്ചെങ്കിലും വർധന 500 രൂപയായി കുറച്ച് അടുത്തിടെ ഉത്തരവ് ഇറങ്ങിയത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
അട്ടപ്പാടിയിൽനിന്ന് മുള്ളി വഴി ഊട്ടിയിലേക്കുള്ള അന്തർസംസ്ഥാന റോഡിലെ യാത്രാനിരോധനം പരിഹരിക്കാൻ തമിഴ്നാടുമായി ചർച്ച നടത്തുമെന്ന് എൻ. ഷംസുദ്ദീന്‍റെ സബ്മിഷന് മന്ത്രി എ.കെ. ശശീന്ദ്രൻ മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.