ജോ​​സ് കെ. ​​മാ​​ണിയുടെ ഇടതുപ്ര​​വേ​​ശ​​നം; ഇ.​​ജെ. ആ​​ഗ​​സ്തി കടുത്ത അ​​തൃ​​പ്തിയിൽ

കോ​​ട്ട​​യം: ജോ​​സ് കെ. ​​മാ​​ണിയുടെ ഇടതുപ്ര​​വേ​​ശ​​ന പ്ര​​ഖ്യാ​​പനത്തിൽ ഇ.​​ജെ. ആ​​ഗ​​സ്തി കടുത്ത അ​​തൃ​​പ്തിയിൽ. 25 വ​​ർ​​ഷം കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് (എം) ജി​​ല്ല പ്ര​​സി​​ഡ​​ൻറും ​​കെ.​​എം. മാ​​ണി​​യു​​ടെ വി​​ശ്വ​​സ്ത​​നുമായിരുന്നു ഇൗ മുതിർന്ന നേതാവ്​.

2016ൽ ​​കോ​​ണ്‍​ഗ്ര​​സി​​നെ ത​​ള്ളി ജി​​ല്ല പ​​ഞ്ചാ​​യ​​ത്തി​​ൽ സി​​.പി.​​എം പി​​ന്തു​​ണ​​യി​​ൽ മാ​​ണിവി​​ഭാ​​ഗം പ്ര​​സി​​ഡ​​ൻറ്​ സ്ഥാ​​നം പി​​ടി​​ച്ച​​തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച് ജി​​ല്ല പ്ര​​സി​​ഡ​​ൻറ്​ സ്ഥാ​​നം ഒ​​ഴി​​ഞ്ഞ ആ​​ഗ​​സ്തി​​യെ കെ.​​എം. മാ​​ണി പി​​ന്നീ​​ട് അ​​നു​​ന​​യി​​പ്പി​​ച്ചാണ്​ ​​കൊ​​ണ്ടുവന്നത്​.

​​ജോസ്​ കെ. മാണി-ജോസഫ്​ തർക്കത്തിൽ ​ജോസ്​ കെ. മാണിക്കൊപ്പമായിരുന്നു ആഗസ്​തി. ജോസ്​ കെ. മാണിയെ ചെയർമാനായി തെരഞ്ഞെടുത്ത യോഗത്തിലും അദ്ദേഹം പ​െങ്കടുത്തിരുന്നു.

പാലാ ഉപതെരഞ്ഞെടുപ്പിൽ ആ​​ഗ​​സ്തിയെ സ്ഥാനാർഥിയാക്കണമെന്ന്​ ജോസഫ്​ ആവശ്യപ്പെട്ടിരുന്നു. ഇനി സജീവമാകാനില്ലെന്നാണ്​ ആ​​ഗ​​സ്തിയുടെ നിലപാടെന്നാണ്​ വിവരം.

Tags:    
News Summary - Jose K. Mani's left entry; ej augusthy dissatisfied

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.