Posted On
date_range Updated On
date_range മുന്നണിയുടെ കെട്ടുപ്പ് പ്രധാനം –ജോസ് കെ. മാണി
തിരുവനന്തപുരം: മുന്നണിയുടെ കെട്ടുറപ്പാണ് പ്രധാനമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി. രണ്ട് മന്ത്രിസ്ഥാനം പാർട്ടി ആവശ്യപ്പെട്ടിരുന്നു. പക്ഷേ, പരിമിതിയുണ്ടെന്ന് ഞങ്ങൾക്കറിയാം.
പാർട്ടിക്ക് രണ്ട് കാബിനറ്റ് പദവി ലഭിച്ചു. ഒരു മന്ത്രിസ്ഥാനവും കാബിനറ്റ് പദവിയുള്ള ചീഫ് വിപ്പ് സ്ഥാനവും. ഒറ്റ എം.എൽ.എമാരുള്ള അഞ്ചു കക്ഷികളാണ് എൽ.ഡി.എഫിലുള്ളത്. അവരോട് വിശാല താൽപര്യമാണ് പ്രകടിപ്പിച്ചിരിക്കുന്നത്. മന്ത്രിസഭയിൽ പരമാവധി ആളുകളെ ഉൾക്കൊള്ളിക്കേണ്ടിവന്നു. മന്ത്രിയുടെയും ചീഫ് വിപ്പിെൻറയും കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും. വകുപ്പ് മുഖ്യമന്ത്രിയുടെ തീരുമാനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.