Posted On
date_range Updated On
date_range എൻ.സി.പി എൽ.ഡി.എഫിലെ ഘടകകക്ഷി; പാലാ സീറ്റിൽ ചർച്ച നടന്നിട്ടില്ല -ജോസ് കെ. മാണി
കോട്ടയം: എൻ.സി.പി ഇടതു മുന്നണിയിലെ ഘടകകക്ഷിയെന്ന് കേരള കോൺഗ്രസ് നേതാവ് ജോസ് കെ. മാണി. നിയമസഭ സീറ്റുമായി ബന്ധപ്പെട്ട് മുന്നണിയിൽ ഒരു ചർച്ചയും നടന്നിട്ടില്ല. അക്കാര്യം ഉചിതമായ സമയത്ത് നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയമായി വിലയിരുത്തുന്നത് ബ്ലോക്, ജില്ലാ പഞ്ചായത്തുകളാണ്. ഒരിക്കലും കിട്ടാത്ത മുന്നേറ്റമാണ് എൽ.ഡി.എഫിന് കോട്ടയം ജില്ലയിൽ ലഭിച്ചത്. അതൊരു രാഷ്ട്രീയ സൂചനയാണെന്നും ജോസ് കെ. മാണി മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.