സി.പി.എം അണികൾ ക്രോസ് വോട്ടിങ് ചെയ്തു, സംഘടനപരമായി ഒരു ചോർച്ച ഉണ്ടായിട്ടില്ല -ജോസ് കെ.മാണി

കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ പരാജയം ചർച്ച ചെയ്തെന്ന് ജോസ് കെ.മാണി. പാർട്ടിയുടെയോ മുന്നണിയുടെ കാര്യത്തിൽ പോരായ്മ ഉണ്ടായതെന്ന് പരിശോധിക്കും. 12 സ്ഥലത്ത് വിജയ പ്രതീക്ഷ ഉണ്ടായിരുന്നു. സംഘടനപരമായി ഒരു ചോർച്ച ഉണ്ടായിട്ടില്ല. ഏതെങ്കിലും ഒരു കാരണം മാത്രമല്ല തോൽവിക്ക് കാരണം. വികസനം നടത്തിയത് കുറഞ്ഞു പോയെന്ന് ആരും പറയില്ല. നടത്തിയ വികസനത്തിന്‌ ജനകീയ മുഖം കൊടുക്കാൻ കഴിഞ്ഞില്ലെന്നും ജോസ് കെ.മാണി പറഞ്ഞു.

സി.പി.എം അണികളുടെ ക്രോസ് വോട്ടിങ് നടന്നിട്ടുണ്ട്. മലബാർ മേഖലയിൽ സി.പി.എം ക്രോസ് വോട്ടിങ് നടന്നിട്ടുണ്ടെന്ന് ഒളിച്ചു വെക്കേണ്ട കാര്യമില്ല. താഴെ തട്ടിൽ പരിശോധിച്ചാലെ അത് വ്യക്തമാകുവെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ നടന്നിട്ടുണ്ടെങ്കിൽ ഗൗരവതരമാണ്. സി.പി.എം പരിശോധിക്കേണ്ടതാണ്. എല്ലാ കാര്യങ്ങളും മുഖം നോക്കാതെ എൽ.ഡി.എഫ് യോഗത്തിൽ പറയും. മുന്നണി മാറ്റം സംബന്ധിച്ച ചർച്ചകൾ നടന്നിട്ടില്ലെന്ന് ജോസ് കെ.മാണി പറഞ്ഞു. പി.ജെ. ജോസഫിന്റെ ക്ഷണം ആത്മാർഥമായിട്ടല്ല. പരിഹസിക്കാൻ വേണ്ടിയാണെന്നും ജോസ് കെ.മാണി പറഞ്ഞു. ജോസഫിന് 50 വർഷം പൂർത്തിയാക്കാൻ കുറച്ചുനാൾ കൂടി മതിയായിരുന്നു. എന്നാൽ, അത് അനുവദിക്കാതിരുന്ന മകൻ ധൂർത്ത പുത്രനാണോ സ്വാർഥ പുത്രനാണോയെന്ന് പറയണമെന്നും ജോസ് കെ.മാണി ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പിൽ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് ജില്ലയിൽ സി.പി.എമ്മും എൽ.ഡി.എഫും കടുത്ത തിരിച്ചടി നേരിട്ടിരിക്കുകയാണ്. ജില്ലയിൽ ആകെയുള്ള അഞ്ചു മണ്ഡലങ്ങളിൽ നാലിടത്തും എൽ.ഡി.എഫ് പരാജയപ്പെട്ടിരുന്നു. കോന്നിയിൽ മാത്രം സീറ്റ് നിലനിർത്താൻ കഴിഞ്ഞുവെങ്കിലും നേരിയ ഭൂരിപക്ഷത്തിൽ മാത്രമാണ് കടന്നുകൂടാനായത്. ജില്ലയിലെ അഞ്ചുസീറ്റും എൽ.ഡി.എഫിന്‍റെ കൈവശം ഉണ്ടായിരുന്ന സ്ഥാനത്താണ് ഇപ്പോൾ ഒന്നിലേക്ക് ചുരുങ്ങേണ്ടി വന്നിരിക്കുന്നത്.

ജില്ലയിൽ യു.ഡി.എഫ് നേട്ടമുണ്ടാക്കിയത് ബി.ജെ.പിയുമായി ഡീൽ ഉണ്ടാക്കിയാണെന്നാണ് സി.പി.എം വാദം. ജില്ലയിലെ പാർട്ടി നേതൃത്വം ഇത്തരമൊരു ആരോപണം മുന്നോട്ടുവെക്കുമ്പോഴും അതേപടി ഏറ്റുപിടിക്കാൻ പ്രവർത്തകർ തയാറല്ല. ശബരിമല സ്വർണക്കൊള്ള വിവദവും മന്ത്രിയായിരുന്ന വീണാ ജോർജിനെതിരെ ഉയർന്ന പൊതുജന വികാരവും തിരിച്ചടിയായെന്ന് പാർട്ടിയിൽ തന്നെ അഭിപ്രായമുണ്ട്.

Tags:    
News Summary - Jose K. Mani says CPM cadres cross-voted and discussed the party's defeat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.