Posted On
date_range Updated On
date_range വയനാട് തുരങ്കപാത നിർമാണ മേഖലയിൽ മണ്ണിടിച്ചിൽ; ആളുകൾ കുടുങ്ങി കിടക്കുന്നതായി സംശയം, തെരച്ചിൽ തുടരുന്നു
കൽപ്പറ്റ: വയനാട് തുരങ്കപാത നിർമാണ മേഖലയിൽ മീനാക്ഷി പാലത്തിനു സമീപം മണ്ണിടിച്ചിൽ. ഒരാളെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. പാലത്തിനു സമീപമുള്ള മല ഇടിഞ്ഞ് പാലത്തിലേക്ക് വീഴുകയായിരുന്നു. തൊഴിലാളികൾ മണ്ണിനടിയിൽ പെട്ടുവെന്നാണ് സംശയം. രക്ഷാ പ്രവർത്തനം തുടരുകയാണ്. അഞ്ച് പേരെ ആശുപത്രിയിലെത്തിച്ചിട്ടുണ്ടെന്നാണ് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിരിക്കുന്നത്.
കനത്തെ മഴയെ തുടര്‍ന്ന് നിർമാണം നിർത്തി വെക്കാനും പ്രദേശവാസികളോട് മാറി താമസിക്കാനും ആവശ്യപ്പെട്ടിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിൽ റോഡ് ഗതാഗതം പൂർണമായും നിലച്ചു. പല വീടുകളും പൂർണമായും തകർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.