സിലിയുടെ അന്നമ്മയുടെയും സ്വര്‍ണം പണയംവെച്ചെന്ന് ജോളി

വടകര: കൂടത്തായില്‍ കൊല്ലപ്പെട്ട സിലിയുടെയും അന്നമ്മയുടെയും സ്വര്‍ണം പണയംവെച്ചെന്ന്​ ജോളി അന്വേഷണസംഘത്തി ന് മൊഴിനല്‍കി. അന്നമ്മയുടെ മരണശേഷം അഞ്ച് ലക്ഷം രൂപയുടെ സ്വര്‍ണം ജോളി കൈവശപ്പെടുത്തിയതായി അന്നമ്മയുടെ മകള്‍ റെഞ്ചി തോമസ് മൊഴി നല്‍കിയിരുന്നു. ഇക്കാര്യം ചോദ്യം ചെയ്യലിനിടെ ജോളി സമ്മതിച്ചതായി അറിയുന്നു. സുഹൃത്ത് ജോണ്‍സന്​ സ്വര്‍ണം കൈമാറിയെന്നാണ്​ വെളിപ്പെടുത്തല്‍.

കൊല്ലപ്പെട്ട സിലിക്ക് വീട്ടുകാര്‍ നല്‍കിയ സ്വർണവും കൈവശപ്പെടുത്തി ജോണ്‍സന് നല്‍കിയിട്ടുണ്ടെന്നും ജോളി പറഞ്ഞു. മരണസമയത്ത്​ സിലി ധരിച്ച ആഭരണങ്ങള്‍ ഷാജുവിന് കൈമാറിയതായി ജോളി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. വിവാഹ സമയത്ത് ലഭിച്ച സ്വര്‍ണവും കുഞ്ഞി​​​െൻറ ആഭരണങ്ങളും സിലി ഒരു പള്ളിക്ക് നല്‍കിയെന്നായിരുന്നു ഷാജു നേരത്തെ നല്‍കിയ മൊഴി. താമരശ്ശേരി എസ്.ബി.ഐ, ഫെഡറല്‍ ബാങ്ക്, കൂടത്തായി കോഓപറേറ്റിവ് ബാങ്ക് എന്നിവിടങ്ങളിലായി ഇവ പണയം വെച്ചതായാണ് ഓർമയെന്നാണ് ജോളിയുടെ മൊഴി. ഇതുസംബന്ധിച്ച വിവരശേഖരണം അടുത്തദിവസം നടക്കും. ഇതില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി ജോണ്‍സനെ ചോദ്യം ചെയ്യാനും നീക്കമുണ്ട്.

ഇതിനിടെ, ജോളിയുടെ കട്ടപ്പനയിലെ ബന്ധുക്കളെ വീണ്ടും ചോദ്യം ചെയ്യാന്‍ നീക്കമുണ്ട്. കട്ടപ്പനയിലുള്ള ജോളിയുടെ സഹോദരങ്ങള്‍ ഉള്‍പ്പെടെയുള്ളവരോട് മൊഴി നല്‍കാനെത്താന്‍ ആവശ്യപ്പെട്ടതായി അറിയുന്നു. നിലവില്‍ ജോളിയില്‍നിന്നും മറ്റും ശേഖരിച്ച വിവരങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താനും സാക്ഷിമൊഴികള്‍ ശേഖരിക്കുന്നതി​​​െൻറയും ഭാഗമായാണിത്. കൊലപാതകങ്ങളുടെ അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് കല്ലറ തുറക്കുന്നതിന് തൊട്ടുമുമ്പ്, തനിക്ക് തെറ്റ് പറ്റിപ്പോയെന്ന് ജോളി ചിലരോട് കുറ്റസമ്മതം നടത്തിയിരുന്നെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഇതിനുമുമ്പും ഈ വിഷയത്തെക്കുറിച്ച് ജോളി ആരോടെങ്കിലും എ​െ​ന്തങ്കിലും പറഞ്ഞിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

Full View
Tags:    
News Summary - jonson pledged Annamma's gold; Jolly's statement -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.