കാർ തകർത്ത കേസിൽ പ്രതി ജോസഫിന് ജാമ്യം നൽകരുതെന്ന് ജോജു ജോർജ്

കൊച്ചി: കോൺഗ്രസ് ഉപരോധത്തിനിടെ കാർ തകർത്ത കേസിൽ പ്രതി ജോസഫിന് ജാമ്യം നൽകരുതെന്ന് ജോജു ജോർജ്. കാറിന്‍റെ ഡോർ സമരക്കാർ ബലമായി തുറക്കുകയായിരുന്നു. ഇവർ തന്നെ ചീത്ത വിളിക്കുകയും അസഭ്യം പറയുകയും ചെയ്തു. തന്‍റെ കാറിന് ആറ് ലക്ഷം രൂപയുടെ കേടുപാടുകളാണ് പ്രതികൾ വരുത്തിയത്. തെറ്റായ ആരോപണം ഉന്നയിച്ച പ്രതിക്ക് ജാമ്യം നൽകരുതെന്ന ജോജു ഉന്നയിച്ചു.

പ്രോസിക്യൂഷനും പ്രതിക്ക് ജാമ്യം നൽകുന്നതിനെ എതിർത്തു. എന്നാൽ കേസിൽ ജോജു കക്ഷി ചേരേണ്ടതില്ലെന്ന അഭിപ്രായമാണ് പ്രോസിക്യൂഷൻ ഉന്നയിച്ചത്. നേരത്തേ അപേക്ഷ സമർപ്പിച്ചതിന് ശേഷമാണ് ഉപരോധം നടത്തിയതെന്ന് പ്രതി പറഞ്ഞു.

അ​റ​സ്റ്റി​ലാ​യ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ ജോ​സ​ഫി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ ക​ക്ഷി ചേ​രാ​ൻ ഇന്ന് രാവിലെയാണ് ജോ​ജു കോ​ട​തി​യി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചത്.

വി.ഡി. സതീശൻ, ഹൈബി ഈഡൻ എന്നിവർ മുൻകൈയെടുത്ത് ന​ട​ത്തി​യ സ​മ​വാ​യ ച​ർ​ച്ച വി​ജ​യി​ച്ചു​വെ​ന്നും കേ​സ് പി​ൻ​വ​ലി​ക്കാ​ൻ ജോ​ജു ത​യാ​റാ​ണെ​ന്നുമായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ ഇതേക്കുറിച്ച് ജോജു പ്രതികരിച്ചിരുന്നില്ല. കേ​സി​ൽ ജോ​സ​ഫി​നെ കൂ​ടാ​തെ അ​ഞ്ച് പേ​ർ കൂ​ടി അ​റ​സ്റ്റി​ലാ​യെ​ങ്കി​ലും ഇ​വ​രെ ജാ​മ്യ​ത്തി​ൽ വി​ട്ടി​രു​ന്നു.

ജോ​ജു​വി​ന്‍റെ പ​രാ​തി​യി​ല്‍ വാ​ഹ​നം ത​ക​ര്‍​ത്ത സം​ഭ​വ​ത്തി​ൽ കൊ​ച്ചി മു​ന്‍ മേ​യ​ര്‍ ടോ​ണി ച​മ്മ​ണി ഉ​ള്‍​പ്പെ​ടെ​യു​ള്ള കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്കെ​തി​രേ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ടോ​ണി ച​മ്മ​ണി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ഒ​ളി​വി​ലാ​ണെ​ന്ന് മ​ര​ട് പോ​ലീ​സ് അ​റി​യി​ച്ചു. റോ​ഡ് ഉ​പ​രോ​ധി​ച്ച​തി​നും ജോ​ജു​വി​ന്‍റെ വാ​ഹ​നം ത​ക​ര്‍​ത്ത​തി​നും ര​ണ്ടു കേ​സു​ക​ളാ​ണ് മ​ര​ട് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

വഴി തടയൽ സമരവുമായി ബന്ധപ്പെട്ട് 30 പേർക്കെതിരെയും വാഹനം തല്ലിതകർത്ത് ആക്രമിക്കാൻ ശ്രമിച്ചെന്ന ജോജുവിന്റെ പരാതിയിൽ എട്ട് പേർക്കെതിരെയുമാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. സമവായത്തിന് ജോജു തയാറായില്ലെങ്കിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും. 

News Summary - joju george says Joseph should not be granted bail in car crash case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.