ജോൺസൺ മാഷി​െൻറ ഭാര്യയുടെ​ ചികിത്സക്ക്​ മൂന്ന്​ ലക്ഷം സഹായം

തിരുവനന്തപുരം: സംഗീത സംവിധായകൻ ജോൺസൺ മാഷി​​​െൻറ ഭാര്യക്ക്​ മൂന്ന്​ ലക്ഷം രൂപ അടിയന്തര ചികിത്സ ധനസഹായം അനുവദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നാണ് ധനസഹായം അനുവദിച്ചത്. രക്താർബുദ ചികിത്സയിൽ കഴിയുന്ന റാണി ജോൺസൺ രോഗാവസ്ഥ വിവരിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഈ കത്ത് അപേക്ഷയായി പരിഗണിച്ചാണ് ചികിത്സാ സഹായം അനുവദിച്ചത്. 

Tags:    
News Summary - johnson mash -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.