ജോൺ ബ്രിട്ടാസും ഡോ. വി. ശിവദാസനും രാജ്യസഭയിലേക്ക്

തിരുവനന്തപുരം: മാധ്യമപ്രവർത്തകനും മുഖ്യമന്ത്രിയുടെ മുൻ മാധ്യമ ഉപദേഷ്ടാവുമായ ജോൺ ബ്രിട്ടാസും, സി.പി.എം സംസ്ഥാന സമിതി അംഗമായ ഡോ. വി. ശിവദാസനും രാജ്യസഭയിലേക്കുള്ള എൽ.ഡി.എഫ് സ്ഥാനാർഥികൾ. തിരുവനന്തപുരത്ത് ചേർന്ന സി.പി.എം സെക്രട്ടേറിയറ്റ് ഇതുസംബന്ധിച്ച തീരുമാനത്തിന് അംഗീകാരം നൽകി.

വിജു കൃഷ്ണൻെറ പേര് പരിഗണനയിലുണ്ടായിരുന്നു. കെ.കെ. രാഗേഷിന് വീണ്ടും അവസരം നൽകിയിട്ടില്ല.

ദേശാഭിമാനിയുടെ ഡൽഹി ബ്യൂറോ ചീഫായിരുന്ന ജോൺ ബ്രിട്ടാസ് പിന്നീട് കൈരളി ടി.വി എം.ഡിയായി. വി. ശിവദാസൻ എസ്.എഫ്.ഐയുടെ ദേശീയ പ്രസിഡൻറായിരുന്നു.

മൂന്ന് രാജ്യസഭ സീറ്റുകളിലേക്ക് ഏപ്രിൽ 30നാണ് തെരഞ്ഞെടുപ്പ്.

Tags:    
News Summary - John Brittas and Drs V Sivadasan Left candidates for Rajya Sabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.