‘എ​െൻറ പി​ണ​റാ​യി സ​ഖാ​വി​െൻറ സ​ർ​ക്കാ​റി​നെ അ​ട്ടി​മ​റി​ക്കു​ന്നവരെ പു​റ​ത്താ​ക്കാ​ത്ത​തെ​ന്താ ...’


തിരുവനന്തപുരം: ‘എ​െൻറ പിണറായി സഖാവി​െൻറ സർക്കാറിനെ അട്ടിമറിക്കാൻ ശ്രമിക്കുന്ന പൊലീസിലെ കുറ്റക്കാരെ പുറത്താക്കാൻ എന്തുകൊണ്ട് തയാറാവുന്നില്ല’ -പൊലീസ് ക്രൂരതക്കിരയായി ആശുപത്രിക്കിടക്കയിൽ കഴിയുേമ്പാഴും പാർട്ടിവികാരം കൈവിടാതെയുള്ള ജിഷ്ണു പ്രണോയിയുടെ അമ്മാവൻ ശ്രീജിത്തി​െൻറ ഉള്ളുപൊള്ളിയ ചോദ്യത്തിന് മുന്നിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആദ്യമൊന്ന് പകച്ചു, പിന്നെ തോളിൽ തട്ടി ആശ്വസിപ്പിച്ചു. െമഡിക്കൽ കോളജ് ആശുപത്രിയിലെ 18ാം വാർഡിൽ കഴിയുന്ന ശ്രീജിത്തിനെ കാണാനെത്തിയപ്പോഴായിരുന്നു മന്ത്രിയോട് ഇൗ ചോദ്യം. തങ്ങൾക്കുണ്ടായ ദുരനുഭവങ്ങളുടെ താളുകൾ മമന്ത്രിക്ക് മുന്നിൽ നിവർത്തുേമ്പാഴും ശ്രീജിത്ത് അടിവരയിടുന്ന ഒന്നുണ്ട്, ‘സഖാവേ, സർക്കാറിനെതിരെ ഞാൻ ഒരക്ഷരം പറയില്ല...’

മോശമായി പെരുമാറിയ പൊലീസുകാരെക്കുറിച്ചായിരുന്നു പരാതിയെല്ലാം. ദേഹോപദ്രവം ഏൽപിച്ചതടക്കമുള്ള കാര്യങ്ങൾ വിവരിച്ചു. മന്ത്രിയുടെ കൈ രണ്ടും പിടിച്ചായിരുന്നു സംസാരം. ‘അഭ്യർഥിച്ചു, അപേക്ഷിച്ചു, കാലുപിടിച്ചു. എന്നിട്ടും നടപടിയുണ്ടാകാത്തതിനാലാണ് തലസ്ഥാനത്തേക്ക് വന്നത് -ശ്രീജിത് പറയുന്നു. ഇതെല്ലാം കാമറകൾ പകർത്തുന്നതുകണ്ട്  ‘ഇതെല്ലാം ഞാൻ എ​െൻറ സഖാവിേനാട് പറയുന്നതാ..., റെക്കോഡ് ചെയ്യല്ലേ’ എന്ന് അഭ്യർഥിക്കാനും ശ്രീജിത്ത് മറന്നില്ല.

തിരുവനന്തപുരത്ത് എത്തിയപ്പോൾ എന്ത് സഹായം വേണമെന്നാരാഞ്ഞ് എസ്.യു.സി.െഎയിലെ ഷാജർഖാൻ വിളിച്ചിരുന്നു. മറ്റൊന്നും വേണ്ട, താമസിക്കാൻ ഒരു റൂം ബുക്ക് ചെയ്താൽ മതിെയന്നാണ് പറഞ്ഞത്. കെ.എം. ഷാജഹാനെ പത്രത്തിലും ടി.വിയിലും കണ്ടുള്ള അറിവേയുള്ളൂ. എ​െൻറ പാർട്ടിയെ തള്ളിപ്പറഞ്ഞ അേദ്ദഹത്തോട് വെറുപ്പാണ്. പൊലീസ് വാഹനത്തിൽവെച്ച് കേട്ടാലറയ്ക്കുന്ന ഭാഷയിൽ ഒരു പൊലീസുകാരൻ പുലഭ്യം പറഞ്ഞു. പഴയ എസ്.എഫ്.െഎക്കാര​െൻറ വികാരത്തോടെതന്നെ ഞാൻ അയാളോട് കയർത്തു. നിർത്താൻ പറയുകയും ചെയ്തു. നീതി കിട്ടിെയന്ന് പെങ്ങൾക്ക് ബോധ്യപ്പെടണം. അതുവരെ സമരം തുടരുമെന്നും ശ്രീജിത്ത് പറഞ്ഞു. മഹിജയെ സന്ദർശിച്ച ശേഷമാണ് മന്ത്രി ശ്രീജിത്തിനെ കാണാനെത്തിയത്.

മഹിജയെ  കടകംപള്ളി സന്ദർശിച്ചു; അനുനയ നീക്കം പാളി

മഹിജയെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ സന്ദർശിക്കുന്നു
 

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരാഹാര സമരത്തിൽ കഴിയുന്ന ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജയെയും ബന്ധുക്കളെയും മന്ത്രി കടകംപള്ളി സുരേന്ദ്രൻ വഴി അനുനയിപ്പിക്കാനുള്ള സർക്കാർ നീക്കം വിജയം കണ്ടില്ല. മക​െൻറ ഘാതകരെ പിടികൂടുകയും തങ്ങളെ മർദിച്ച പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കുന്നതുവരെ സമരത്തിൽനിന്ന് പിന്മാറില്ലെന്ന് മഹിജ വ്യക്തമാക്കി.
ജിഷ്ണുവി​െൻറ കുടുംബത്തിനൊപ്പമാണെന്നും നീതികിട്ടുംവരെ ഏതറ്റം വരെ പോകാനും സർക്കാർ തയാറാണെന്നും മഹിജയോട് മന്ത്രി പറഞ്ഞു.  ഒളിവിൽ കഴിയുന്നവരടക്കം കുറ്റക്കാരെയെല്ലാം കണ്ടെത്തും. ഇതിന് ഇനാമും പ്രഖ്യാപിച്ചിട്ടുണ്ട്. ജ്യേഷ്ഠൻ പറയുംപോലെ താൻ പറയുന്നത് കേൾക്കണം. നിങ്ങൾക്ക് ദോഷകരമായതൊന്നും സർക്കാർ ചെയ്യില്ല. മുൻകൂർ ജാമ്യത്തിലുള്ളയാളെ അറസ്റ്റ് ചെയ്യാൻ നിയമപരമായ തടസ്സങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു.  
എന്നാൽ, മുൻകൂർ ജാമ്യം കിട്ടാത്ത കേസിലെ മറ്റ് പ്രതികളെ മാസം മൂന്ന് കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തതെന്തെന്ന് ചോദിച്ചാണ് മഹിജ സംസാരിച്ച് തുടങ്ങിയത്. മകന് നീതിക്കുവേണ്ടി ചെന്ന തന്നോടും കുടുംബത്തോടും െപാലീസ് കാട്ടിയ ക്രൂരത അക്കമിട്ട് നിരത്തുകയും ചെയ്തു. പൊലീസ് തന്നെ ചവിട്ടി. നിലത്തുവീണ തന്നെ വലിച്ചിഴച്ചു. പലർക്കും മർദനംമൂലം ൈകയുയർത്താൻപോലുമാവാത്ത സ്ഥിതിയാണ്. തങ്ങളെ ഇൗ സ്ഥിതിയിലെത്തിച്ച പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണം.
‘എ​െൻറ ഹൃദയം േപായി. എ​െൻറ മകനെ ഇനി തിരിച്ചുകിട്ടില്ല. ഞാൻ  അനുഭവിച്ചതാണ് സാറിനോട് പറയുന്നത്. എ​െൻറ മോനെക്കൊന്നവരെ അറസ്റ്റ് ചെയ്യണം...’-  പൊട്ടിക്കരഞ്ഞാണ് മഹിജ അവസാനിപ്പിച്ചത്.
നിയമങ്ങൾ മറി കടക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു. സൗദി അറേബ്യയെപ്പോലെ ശിക്ഷ നടപ്പാക്കാനും കഴിയില്ല. രാഷ്്ട്രീയ ലക്ഷ്യങ്ങളോടെ നുഴഞ്ഞുകയറിയ ചിലരാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചത്. മലപ്പുറം ഉപതെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കെ.എം. ഷാജഹാനും തോക്ക് സ്വാമിയുമെല്ലാം രംഗം പൊലിപ്പിച്ചതാണ്. നിങ്ങളെ സഹായിക്കാൻ വന്നവരല്ല ഇവരെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

 

Tags:    
News Summary - jishnu relative statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.