ജിഷ്ണുവിന്‍െറ മരണം: നെഹ്റു കോളജിന്‍െറ വെബ്സൈറ്റ് ഹാക്ക് ചെയ്ത് പ്രതിഷേധം

തൃശൂര്‍: നെഹ്റു കോളജ് ഓഫ് എന്‍ജിനീയറിങ്ങില്‍  ആത്മഹത്യ ചെയ്ത ജിഷ്ണുവിന് നീതി ആവശ്യപ്പെട്ട് കേരള സൈബര്‍ വാരിയേഴ്സ്. നെഹ്റു  ഗ്രൂപ്പിന്‍െറ വെബ്സൈറ്റ് വാരിയേഴ്സ് ഹാക്ക് ചെയ്തു. കലാലയങ്ങളെ കൊലാലയങ്ങളാക്കാന്‍ അനുവദിക്കില്ളെന്ന് വെബ്സൈറ്റില്‍ കേരള സൈബര്‍ വാരിയേഴ്സ് മുന്നറിയിപ്പ് നല്‍കി. ഞങ്ങള്‍ക്ക് ഒരു പ്രതിഭയെ നഷ്ടപ്പെട്ടു.

വിദ്യാഭ്യാസം ഇപ്പോള്‍ കച്ചവടം മാത്രമാണ്. ജിഷ്ണുവിന് നീതി ലഭിക്കുന്നത് വരെ പോരാടും. പണത്തിന്‍െറ വലുപ്പത്തില്‍ വിദ്യാഭ്യാസം അളന്നു കൊടുക്കുമ്പോള്‍ അതില്‍ പൊഴിഞ്ഞു പോകുന്ന ഒരുപാട് ജിഷ്ണുമാര്‍ നമുക്ക് മുന്നില്‍ ഉണ്ട്. നല്ളൊരു  തലമുറയെ വാര്‍ത്തെടുക്കാനാണ് പണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയതെങ്കില്‍ ഇന്ന് അതൊരു കച്ചവടമായി -സൈബര്‍ വാരിയേഴ്സ് ഫേസ്ബുക്കില്‍ കുറിച്ചു. നിരവധി സൈബര്‍ ആക്രമണങ്ങളിലൂടെ ശ്രദ്ധനേടിയവരാണ് കേരളാ സൈബര്‍ വാരിയേഴ്സ് ഉള്‍പ്പെടെയുള്ള മലയാളി ഹാക്കര്‍മാര്‍.

ജിഷ്ണുവിന് നീതി ഉറപ്പു വരുത്താനായി ഓണ്‍ലൈന്‍ പെറ്റിഷന്‍ കാമ്പയിനും കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. സംവിധായകന്‍ ആഷിഖ് അബു ഉള്‍പ്പെടെയുള്ളവര്‍ ഈ പെറ്റിഷന്‍ ഫേസ്ബുക്കില്‍ അറിയിച്ചിട്ടുണ്ട്.  ഓണ്‍ലൈന്‍ പരാതിയുടെ ലിങ്ക് തുറന്ന ശേഷം പേര്, ഇ-മെയില്‍ വിലാസം തുടങ്ങിയ വിവരങ്ങള്‍ നല്‍കിയാല്‍ പെറ്റിഷനില്‍ ഒപ്പിടാന്‍ കഴിയും. മുഖ്യമന്ത്രിക്ക് ഇതിലൂടെ പരാതിയും പോയിക്കഴിഞ്ഞു.

Tags:    
News Summary - jishnu death nehru college website hacked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.