ജിദ്ദയിൽ നിന്നുള്ള വിമാനത്തിൽ കോഴിക്കോേട്ടക്ക് പുറപ്പെട്ട യാത്രക്കാർ മുംബൈയിൽ കുടുങ്ങി
മുംബൈ: ജിദ്ദയിൽ നിന്ന് മുംബൈ വഴി കോഴിക്കോേട്ടക്ക് യാത്ര ചെയ്ത യാത്രക്കാർ മുബൈയിൽ കുടുങ്ങി. ചൊവ്വാഴ്ച രാത്രി ജിദ്ദയിൽ നിന്ന് മുംബൈ വഴി കോഴിക്കോട്ടേക്ക് യാത്ര ചെയ്ത യാത്രക്കാരാണ് നാട്ടിലെത്താനാകാതെ വലഞ്ഞത്. 170 ഓളം യാത്രക്കാരാണ് വിമാനത്തിലുള്ളത്. ഇവർക്ക് ഭക്ഷണവും താമസസൗകര്യവും നിഷേധിച്ചുവെന്നും ആക്ഷേപമുണ്ട്.
രാത്രി ഒമ്പതരയോടെ ജിദ്ദയിൽ നിന്ന് പുറപ്പെട്ട വിമാനം പുലർച്ചെ നാലു മണിയോടെയാണ്. മുംബൈയിൽ എത്തിയത്. എന്നാൽ ഉച്ചക്ക് 12 മണി ആയിട്ടും കോഴിക്കോട്ടേക്ക് വിമാനം എപ്പോഴാണ് എന്ന് അറിയിപ്പ് വിമാനകമ്പനി നൽകിയിട്ടില്ല. അടുത്ത വിമാനം വ്യാഴാഴ്ച രാവിലെ ആണെന്നാണ് സൂചന. രാവിലെയുള്ള വിമാനത്തിെൻറ മുഴുവൻ സീറ്റുകളും ബുക്ക് ചെയ്തിട്ടുണ്ടെന്ന വാർത്തകളും പുറത്ത് വരുന്നുണ്ട്. രാവിലെ അഞ്ചു മണിക്ക് മുംബൈയിൽ എത്തി ഏഴ് മണിക്ക് കോഴിക്കോേട്ടക്കുള്ള യാത്ര വിമാനത്തിൽ പുറപ്പെടേണ്ടിയിരുന്ന യാത്രക്കാരാണ് കുടുങ്ങി കിടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.