മൂന്നാർ: കണ്ണിന് കുളിർമയേകി വയലറ്റ് വിസ്മയം പൂത്തുലഞ്ഞു. കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയില്‍ പള്ളിവാസല്‍ മുതല്‍ ഹെഡ് വര്‍ക്ക്‌സ് അണക്കെട്ടുവരെയുള്ള ഭാഗത്തും മൂന്നാര്‍മറയൂര്‍ റോഡില്‍ വഗുവരെ ഭാഗത്തുമാണ് ജെക്രാന്ത മരങ്ങള്‍ പൂവിട്ടത്.
ജെക്രാന്ത മിമോസിഫോളിയ എന്നാണ് ഇതിന്‍റെ ശാസ്ത്രീയ നാമം. മെക്സിക്കോ, അമേരിക്ക, അർജന്‍റീന എന്നിവിടങ്ങളിൽ കൂടുതലായി കാണുന്ന ജെക്രാന്തയുടെ സ്വദേശം തെക്കേ അമേരിക്കയാണ്.
കൊളോണിയല്‍ ഭരണകാലത്ത് ബ്രിട്ടീഷുകാര്‍ നട്ടുപിടിപ്പിച്ച മരങ്ങളാണ് ഇന്ന് മൂന്നാറില്‍ കാണുന്നതിലധികവും. ബയഗ്‌നോനീസ്യ പൂമര കുടുംബത്തിലെ ഒരു ഇനമാണ് നീലവാക എന്നറിയപ്പെടുന്ന ജെക്രാന്ത. പ്രദേശമാകെ പൂത്തുനിൽക്കുന്ന ജെക്രാന്ത കാണാൻ നിരവധി സഞ്ചാരികളാണ് ഇവിടെ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.