ആലപ്പാട്:​ ഖനനം നിർത്തി​െവച്ച്​ ചർച്ചയില്ല; സമരം ചെയ്യുന്നത് മലപ്പുറത്തുകാർ -ജയരാജൻ

തിരുവനന്തപുരം: ആലപ്പാട്ട്​ കരിമണല്‍ ഖനനത്തിനെതിരായ ജനകീയ സമരം കൊടുമ്പിരിക്കൊണ്ടിരിക്കെ സമരത്തെ തള്ളി വ് യവസായ മന്ത്രി ഇ.പി. ജയരാജന്‍. ജനുവരി 16ന്​ മുഖ്യമന്ത്രി വിഷയം ചർച്ച ചെയ്യാൻ യോഗം വിളിച്ചിരിക്കെയാണ്​ ഖനനം നിയമപ രമാണെന്നും ഖനനം നിര്‍ത്തി ചര്‍ച്ചയി​െല്ലന്നും വ്യവസായ മന്ത്രി പ്രഖ്യാപിച്ചത്​. മലപ്പുറത്തും അവിടെയിവിടെയുള ്ളവരാണ് ഖനനത്തിന് എതിരായ വാദഗതികളുമായി ചര്‍ച്ചകളില്‍ വന്നതെന്നും മന്ത്രി ആരോപിച്ചു.

ആലപ്പാട്​ തീരം നഷ്​ടമായത് ഖനനം മൂലമല്ല, സൂനാമി കാരണമാണ്​. സൂനാമിയിൽ വലിയ നഷ്​ടം ഉണ്ടായിരുന്നു. ആലപ്പാട് വിവാദത്തിനും സമരത്തിനുമുള്ള സാഹചര്യവുമില്ല. ഇവിടെ ഖനനം നിര്‍ത്തിയാല്‍ പിന്നെ തുടങ്ങാനാകില്ല. തീരം സംരക്ഷിക്കാന്‍ കടല്‍ഭിത്തിയുണ്ട്. ജനങ്ങളുടെ സഹകരണത്തോടെയാണ് ഖനനമെന്നും മന്ത്രി മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. കരിമണല്‍ കൊള്ളക്കായി പൊതുമേഖലയെ തകര്‍ക്കാന്‍ ശ്രമം നടക്കുകയാണ്. മണല്‍ കടത്തുകാര്‍ സമരത്തിന് പിന്നിലുണ്ടോയെന്ന് പരിശോധിക്കും. സമരക്കാര്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ സര്‍ക്കാര്‍ കേള്‍ക്കും. ചില കേന്ദ്രങ്ങൾ അനാവശ്യമായ പ്രശ്​നം ഉണ്ടാക്കു​െന്നന്ന്​ സംശയിക്കണം. ഖനനം നടത്തുന്ന ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സ് ലിമിറ്റഡിനെതിരെ (ഐ.ആർ.ഇ) മുമ്പ് ഒരു പരാതിയും ഉയര്‍ന്നിട്ടില്ല.

കമ്പനികള്‍ ഖനന മാനദണ്ഡം ലംഘിച്ചതായും പരാതിയുമില്ല. ഐ.ആർ.ഇയും കെ.എം.ആർ.എല്ലും ഒരിക്കലും പൂട്ടില്ല. കെ.എം.എം.എല്‍. എം.ഡിയുടെ റിപ്പോര്‍ട്ടില്‍ ആലപ്പാട്ട്​ പ്രശ്നമുള്ളതായി പരാമര്‍ശമില്ല. ‘നീണ്ടകര മുതല്‍ കായംകുളംവരെ കടലോരം കരിമണല്‍ വന്ന് അടിയുന്ന പ്രദേശമാണ്. കേരളത്തില്‍ അവിടെ മാത്രമേ കരിമണലുള്ളു. അതു കടല്‍കൊണ്ടുവന്ന് തരുന്ന ഒരു ധനമാണ്. പതിനാറര കിലോമീറ്ററാണ് കരിമണലുള്ളത്. നിയമസഭാ പരിസ്ഥിതി കമ്മിറ്റി റിപ്പോർട്ടി​​​​​െൻറ കാര്യം ചോദിച്ചപ്പോൾ അതി​​​​​െൻറ അടിസ്ഥാനത്തിൽതന്നെയാണ്​ അവിടെ ഖനനം നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - jayarajan about alappad mining-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.