സകലകലയുടെ കളിത്തട്ട്

സകലകലകളുടെയും കേന്ദ്രമാണ് തൃശൂർ. സാഹിത്യ സാംസ്കാരിക രാഷ്്ട്രീയ രംഗത്തെല്ലാം പ്രതിഭകളുടെ നിറവിന് സാക്ഷ്യംവഹിച്ച നാട്. ഏതുരംഗമെടുത്താലും ഒരുപിടി പ്രതിഭകളുടെ പേരെടുത്തുപറയാവുന്ന ഇടം. കൗമാരകലാമേളക്കായി​ ഇവിടേക്ക്​ പ്രതിഭകൾ ഒഴുകിയെത്തുകയാണ്​.​ ഒരുപക്ഷേ അവരുടെ ഭാവിയിലേക്കുള്ള ചവിട്ടുപടിയാവ​ും ഇൗ മണ്ണ്​. അങ്ങനെ ആവ​െട്ട. തൃശൂരാണ് യഥാർഥത്തിൽ എല്ലാ കലകളുടെയും കേന്ദ്രം. മേളങ്ങളായ പാണ്ടിയും പഞ്ചാരിയും ഉറവയെടുത്തത് തൃശൂരിലെ പെരുവനം ഗ്രാമത്തിലാണ്. തൃശൂർ പൂരം ഇലഞ്ഞിത്തറ മേളത്തി​​​െൻറ പ്രമാണി പെരുവനം കുട്ടൻമാരാരുടെയൊക്കെ പൂർവികരാണ് ഈ മേളങ്ങളെ പ്രശസ്തമാക്കിയത്. പാണ്ടി രൗദ്രവും, പഞ്ചാരി സംഗീതമയവുമാണ്. പുരാതനമായ ചെണ്ടമേളത്തിൽ മഹാരഥൻമാരായ എത്രയോപേർ ഇവിടെനിന്നുണ്ടായി. പെരുവനം പെരുമയാണ് ഇന്നത്തെ മേളം. പഞ്ചവാദ്യത്തെ പരിഷ്കരിച്ച് ഇന്നത്തെ രൂപത്തിലാക്കിയത്് അന്നമനടയും തിരുവില്വാമല വെങ്കിച്ച സ്വാമിയുമാണ്. 

തൃശൂരി​​​െൻറ വടക്കേ അതിരിലാണ് കലാമണ്ഡലം. കേരളീയ കലകളുടെ മുഴുവൻ ആസ്ഥാനം. ഇതും തൃശൂരി​​​െൻറ കലയുടെ വലിയൊരു നിറവാണ്. നളചരിത ഭൂമിയായ ഇരിങ്ങാലക്കുട, അമ്മന്നൂർ ഗുരുകുലം, ഉണ്ണായി വാര്യരുടെ മണ്ണ്. എല്ലാ ക്ഷേത്രങ്ങളുടേയും കൂത്തമ്പലമാണിവിടം. ചലച്ചിത്രഗാന ശാഖയിലേക്ക് കടന്നാൽ ഗാനലോകത്തെ സൂര്യതേജസ് പി.ഭാസ്കരൻ മാസ്​റ്റർ , യൂസഫലി കേച്ചേരി, പി. ജയചന്ദ്രൻ,  മുല്ലനേഴി, റഫീഖ് അഹമ്മദ് തൃശൂരി​​​െൻറ പാരമ്പര്യം പുതുതലമുറയിലൂടെ െപരുകുന്നു. മോഹിനിയാട്ടത്തിൽ ഇന്നത്തെ ആദ്യവാക്കായ കലാമണ്ഡലം ക്ഷേമാവതിയും കഥകളിയിലെ പച്ചവേഷക്കാരൻ ഗോപിയാശാ​​​െൻറ കർമ മണ്ഡലവും തൃശൂരാണ്. കഥകളി സംഗീതത്തിലെ കുലപതി കലമണ്ഡലം ഹൈദരാലി, നന്മാത്രം കൈമുതലായ നടൻ ബഹദൂർ, ഒടുവിൽ ഉണ്ണികൃഷ്ണൻ, ഇന്നസ​​​െൻറ്, മഞ്ജുവാര്യർ ഉൾപ്പെടെയുള്ള പ്രശസ്തർ ഒരുപാടുണ്ട്. ഒ​േട്ടറെ മെലഡികൾ സമ്മാനിച്ച്​ മറഞ്ഞ ജോൺസൻ മാസ്​റ്റർ, ഇന്നും സജീവമായ ഒൗസേപ്പച്ചൻ, മോഹൻ സിത്താര, വിദ്യാധരൻ എന്നിവരും തൃശൂരി​​​​െൻറ തട്ടകക്കാരാണ്​.

ആദ്യമായി ഒരു സിനിമ പ്രദർശനം ബയോസ്കോപ്പ് വെച്ച് നടത്തിയ കാട്ടൂക്കാരൻ വാറുണ്ണി ജോസഫ് തൃശൂരുകാരനാണ്. അദ്ദേഹത്തി​​​െൻറ ജോസ് തിയറ്റർ തൃശൂരിലെ ആദ്യ തിയറ്ററാണ്. ഇന്നുമുണ്ടത് തൃശൂരിൽ. ഇന്ത്യൻ ചലച്ചിത്രത്തെ ലോക നിലവാരത്തിലേക്ക് ഉയർത്തിയ രാമുകാര്യാട്ട്, ആദ്യമായി മലയാള സിനിമയെ സ്​റ്റുഡിയോ ഫ്ലോറിൽനിന്ന് പുറത്തുകൊണ്ടുവന്ന പി.എൻ.മേനോൻ, നിറങ്ങൾക്കൊണ്ട് കാൻവാസുകളിൽ വലിയ ജീവിത ചിത്രങ്ങൾ വരച്ചിട്ട സമ്പൂർണ കലാകാരൻ ഭരതൻ, തൃശൂരിനെ ഹൃദയപൂർവം സ്വീകരിച്ച സംവിധായകൻ ലോഹിതദാസ്, സത്യൻ അന്തിക്കാട്, കമൽ, രഞ്ജിത് ശങ്കർ, പ്രിയനന്ദനൻ, കവിതയെ ആറ്റിക്കുറുക്കിയ ആറ്റൂർ, എഴുത്തി​​​െൻറ പുതിയ വഴിയേ വയലാർ പുരസ്കാര നിറവിൽ നിൽക്കുന്ന ടി.ഡി.രാമകൃഷ്ണൻ, അശോകൻ ചരുവിൽ, കെ.ജി.എസ്, സി.വി.ശ്രീരാമൻ, നാടകത്തിലെ ആധുനികതയുടെ വക്താവ് ജോസ് ചിറമ്മൽ, സി.എൽ.ജോസ്, കേരളത്തി​​​െൻറ ജാഗ്രതയുടെ ശബ്്ദമായിരുന്ന സുകുമാർ അഴീക്കോട്, എം.എൻ.വിജയൻ ഇവരെല്ലാം തൃശൂരി​​​െൻറ ഹൃദയം തൊട്ടവരാണ്. സി.അച്യുതമേനോൻ, കെ.കരുണാകരൻ, ജോസഫ് മുണ്ടശ്ശേരി എന്നിങ്ങനെ കറകളഞ്ഞ കേരളത്തി​​​െൻറ രാഷ്്ട്രീയ നായകർ. ഐ.എം. വിജയൻ, ജോപോൾ അഞ്ചേരി, സി.വി പാപ്പച്ചൻ എന്നിങ്ങനെയുള്ള കായിക പ്രതിഭകൾ...തൃശൂർ ജന്മം നൽകിയ കലാകാരൻമാരും പ്രതിഭകളും എണ്ണിയാലൊടുങ്ങില്ല. 

പറഞ്ഞു തീർക്കാൻ കഴിയാത്തത്രയും വിശേഷമുള്ള പൂരവും പുലിക്കളിയും കുമ്മാട്ടിയും നിറയുന്ന തൃശൂരിലേക്കാണ് കലയുമായി കൗമാരങ്ങളെത്തുന്നത്. തൃശൂരിലെത്തുമ്പോൾ അത് സ്കൂൾ കലോത്സവം മാത്രമല്ല. അതിപ്പോൾ വേറൊരു പൂരമാണ്. വർണങ്ങൾ കൊണ്ടും കൗമാരങ്ങളുടെ പ്രസരിപ്പുകൊണ്ടും തൃശൂർ പൂരത്തിന് ബദലായ മറ്റൊരു പൂരം. കലയുടെ കളിത്തട്ടിൽ കലോത്സവം നിറയുമ്പോൾ അത് പൂരംപോലെ വർണിക്കാനാകാത്ത കാഴ്ചയാകുന്നു. കല മറ്റൊരു തലമുറയിലേക്ക് കൈമാറി അണിയിച്ചൊരുക്കുകയാണിവിടെ. കലയുടെ കളിയാണിത്. ആരോഗ്യകരമായൊരു കലാമേളയാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. ഇതെല്ലാം കുട്ടികൾക്ക് കിട്ടുന്ന അവസരങ്ങളാണ്. അത് അവർ ഉപയോഗപ്പെടുത്തണം. യൂത്ത് ഫെസ്്റ്റിവൽ ഇത്ര വർണാഭമല്ലാത്തൊരു കാലമുണ്ടായിരുന്നതായി ഓർക്കുന്നു. ഇന്നതിന് ഉത്സവത്തി​​​െൻറ ഛായയാണ്. ഭാഗ്യവും നല്ല ഗുരുനാഥൻമാരുമാണ് കലയിൽ മുന്നേറാനായി വേണ്ടത്. എത്തിപ്പെടേണ്ട കൈകളിൽ എത്തിപ്പെടുമ്പോഴാണ് പ്രതിഭകൾ ജനിക്കുന്നത്. കലയുടെ കളിത്തട്ടാണ് കലോത്സവങ്ങൾ. ഇതിൽ കഴിവ്് തെളിയിച്ച് ഉയർന്നുപോകണം. അതിനുള്ള ഭാഗ്യവും നല്ല ഗുരുക്കൻമാരും കുരുന്നുകൾക്ക് ഉണ്ടാകട്ടെ.

തയാറാക്കിയത്: കെ. പി. ഷിജു

Tags:    
News Summary - Jayaraj Warrier on kerala school kalolsavam 2018 thrissur- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.