അമിത് ഷാക്കെതിരെ അഴിമതി പുറത്തുവിട്ടത് മഞ്ഞ ഓൺലൈൻ ചാനൽ- കെ.സുരേന്ദ്രൻ

കോഴിക്കോട്: അമിത് ഷാക്കെതിരെ അഴിമതി പുറത്തുവിട്ടത് ഒരു മഞ്ഞ ഓൺലൈൻ ചാനലാണെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രൻ. ഇതും പറഞ് ചിലയാളുകൾ കഴുത കാമം കരഞ്ഞു തീർക്കുന്നതു പോലെ ചർച്ചിച്ചുകൊണ്ടിരിക്കുകയാണ്. വെങ്കിടേഷ് രാമകൃഷ്ണനെപ്പോലുള്ള സി. പി. എം മാധ്യമപ്രവർത്തകരെ രംഗത്തിറക്കി മലയാള മാധ്യമങ്ങളും ആഘോഷം തുടങ്ങിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

അമിത് ഷായുടെ മകൻ തന്നെ കാണിച്ച ലാഭക്കണക്ക് പുറത്തുവിടുന്നതിൽ എന്താണിത്ര വലിയ അന്വേഷണാത്മകതയിരിക്കുന്നത്, അമിത് ഷായുടെ മകന് അതും ഒരൊന്നാന്തരം മാർവാടിക്ക് കച്ചവടം ചെയ്യാൻ പാടില്ലേ, ലാഭമുണ്ടാക്കാൻ പാടില്ലേ, ഇതിൽ എവിടെയാണ് സർക്കാർ സഹായം ലഭിച്ചത്? ഇതിൽ എന്താണ് അഴിമതിയുള്ളത്- സുരേന്ദ്രൻ ചോദിച്ചു.

ആരോപണം വന്ന ഉടനെ അമിത് ഷായുടെ മകൻ 100 കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസ്സും കൊടുത്തു. ക്രിമിനൽ കേസ്സു മാത്രമല്ല സിവിൽ കേസ്സും കൊടുക്കാനാണ് തീരുമാനം. നിതിൻ ഗഡ്കരിക്കെതിരെയും അരുൺ ജെയ്റ്റിലിക്കെതിരെയും അപവാദം പറഞ്ഞവരെക്കൊണ്ട് മാപ്പുപറയിപ്പിച്ച സമീപകാല ചരിത്രം നമ്മുടെ മുമ്പിലുണ്ട്. ശിഖണ്ഡികളെ മുന്നിൽ നിർത്തി തറവേല കാണിക്കാതെ നേർക്കുനേർ യുദ്ധം ചെയ്യാനാണ് പ്രതിപക്ഷവും അവരുടെ കൂലി എഴുത്തുകാരും തയാറാവേണ്ടതെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Tags:    
News Summary - jay shah case published by yellow online portal-n k surendran- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.