നെഹ്റുവിന്റെ പേഴ്സനൽ സെക്രട്ടറി എം.വി. രാജൻ അന്തരിച്ചു

പാലക്കാട്: ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ പേഴ്സനൽ സെക്രട്ടറിയായിരുന്ന കൽപാത്തി വലിയപാടം ‘പ്രണവം’ വീട്ടിൽ എം.വി. രാജൻ (93) അന്തരിച്ചു.

പാലക്കാട് വിക്ടോറിയ കോളജിൽ പഠനശേഷം എം.വി. രാജൻ കേന്ദ്ര സർവിസിൽ പ്രധാനമന്ത്രിയുടെ പേഴ്സനൽ സെക്രട്ടേറിയറ്റ് ജീവനക്കാരനായി.തുടർന്ന് പേഴ്സനൽ സെക്രട്ടറിയായി. 1964ൽ അദ്ദേഹത്തിന്റെ മരണംവരെ കൂടെയുണ്ടായിരുന്നു.നെഹ്‌റു മെമ്മോറിയൽ ഫണ്ടും ലൈബ്രറിയും മ്യൂസിയവും സ്ഥാപിക്കുന്നതിൽ പങ്കാളിയായിരുന്നു.

ഭാര്യ: ജയലക്ഷ്മി. മക്കളില്ല. സഹോദരങ്ങൾ: കരുണാംബാൾ, രാമചന്ദ്രൻ, പരേതരായ നാരായണസ്വാമി അയ്യർ (സാമി സാർ), സുബ്രഹ്മണ്യ അയ്യർ (അംബി സാർ), നീലകണ്ഠ അയ്യർ (കോന്ത സാർ), തൈലംബാൾ.

Tags:    
News Summary - Nehru's personal secretary M.V. Rajan passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.