പത്തനംതിട്ട: കാണാതായ ജസ്നയെ സംബന്ധിച്ച് പുതുതായി ലഭിച്ചതായി പറയുന്ന ദൃശ്യങ്ങളിൽനിന്ന് പെലീസിന് തെളിവുകളൊന്നും കിട്ടിയില്ല. ഇൗ ദൃശ്യങ്ങൾ ജസ്നയുടേതല്ലെന്ന് നേരേത്തതന്നെ കുടുംബം അറിയിച്ചിരുന്നതാണ്. ഇത് പുതിയ തെളിവാണെന്ന പ്രചാരണം കുടുംബം നിഷേധിക്കുന്നു. അതേസമയം, ചില മാധ്യമങ്ങളിൽ നിരന്തരമായി വ്യാജവാർത്തകൾ വരുന്നതായി ആക്ഷൻ കൗൺസിൽ ആരോപിച്ചു.
തലയിൽ തട്ടമിട്ട് ജീൻസിട്ട പെൺകുട്ടിയുടെ ദൃശ്യം ജസ്നയുടേതല്ലെന്ന് അറിഞ്ഞതോടെ അതുമായി ബന്ധപ്പെട്ട സാധ്യതകൾ നേരേത്ത ഉപേക്ഷിച്ചതാണ്. മുണ്ടക്കയം ബസ് സ്റ്റാൻഡിനുസമീപത്തെ കടകളിലെ സി.സി ടി.വിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പുതിയ തെളിവുകെളന്ന രീതിയിൽ പ്രചരിച്ചത്. ഇടിമിന്നലിൽ നഷ്ടമായ ദൃശ്യങ്ങൾ െപാലീസ് ഹൈടെക് സെൽ പിന്നീട് വീണ്ടെടുക്കുകയായിരുന്നു.
മുക്കൂട്ടുതറയിൽനിന്ന് ബസ് കയറിയ ജസ്ന എരുമേലി ബസ് സ്റ്റാൻഡിൽ ബസിറങ്ങിയതായി സ്ഥിരീകരിച്ചിരുന്നു. ജസ്ന മുണ്ടക്കയം ബസിൽ കയറിയതും ചിലർ കണ്ടിരുന്നു. എന്നാൽ, അതിനുശേഷം എങ്ങോട്ടുപോയി എന്നാണ് അറിയാത്തത്. ജസ്ന മുണ്ടക്കയത്ത് എത്തിയതായി പുതിയ ദൃശ്യങ്ങൾ സൂചിപ്പിക്കുന്നതായാണ് പ്രചാരണം. ഇതിൽ ജസ്നക്കൊപ്പം ആൺ സുഹൃത്ത് ഉണ്ടെന്ന് പറയുന്നുണ്ടെങ്കിലും ഇതിന് സ്ഥിരീകരണമില്ല. ദൃശ്യങ്ങൾക്ക് ആധികാരികത ഇല്ലെന്ന സൂചനയാണ് െപാലീസ് വൃത്തങ്ങൾ നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.