ജസ്​നയുടെ തിരോധാനം: സി.ബി.ഐ കൂടുതൽ സമയം തേടി

കൊച്ചി: ജസ്‌ന മരിയയുടെ തിരോധാനം അന്വേഷിക്കണമെന്ന ഹരജിയിൽ വിശദീകരണത്തിന് കൂടുതൽ സമയം വേണമെന്ന്​ സി.ബി.ഐ ഹൈകോടതിയിൽ. ആവശ്യം അംഗീകരിച്ച സിംഗിൾ ബെഞ്ച് ഹരജി ഫെബ്രുവരി 19ലേക്ക് മാറ്റി.

വെച്ചൂച്ചിറ സ്വദേശിനി ജസ്‌നയെ കാണാതായ സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ ജെയ്സ് ജോണും കെ.എസ്.യു നേതാവ് കെ.എം. അഭിജിത്തും നൽകിയ ഹരജിയാണ് പരിഗണിക്കുന്നത്.

2018 മാർച്ച് 22 നാണ് വെച്ചൂച്ചിറ കുന്നത്തുവീട്ടിൽ ജസ്‌നയെ (22) കാണാതായത്. ക്രൈംബ്രാഞ്ചാണ് തിരോധാനം അന്വേഷിക്കുന്നത്. ജസ്ന വീട്​ വിട്ടുപോകാനുള്ള കാരണം കണ്ടെത്താനായില്ലെന്ന്​ അറിയിച്ച ക്രൈംബ്രാഞ്ച​്​ അന്വേഷണം പൂർത്തിയാക്കാൻ ആറു മാസം കൂടി ആവശ്യപ്പെട്ടിരുന്നു.

കാഞ്ഞിരപ്പള്ളി സെൻറ്​ ഡൊമിനിക് കോളജ്​ ബിരുദ വിദ്യാർഥിനിയായിരുന്ന ജസ്ന കാണാതായ ദിവസം എരുമേലിയിൽനിന്ന് ബസിൽ മുണ്ടക്കയത്തേക്ക് പോയത്​ കണ്ടവരുണ്ട്. മുണ്ടക്കയത്തെ ചില സി.സി.ടി.വി കാമറകളിൽനിന്ന് ജസ്നയുടെ ദൃശ്യം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇതിന്​ശേഷം ജസ്നയെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണ സംഘത്തി​െൻറ വിശദീകരണം.

Tags:    
News Summary - Jasna missing case CBI seeks more time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.