ജാസ്മിൻ ഷാ ഹവാല പണം കടത്തിയെന്ന്​ ഹരജി; ഇ.ഡിയുടെ നിലപാട്​ തേടി

കൊച്ചി: വിദേശത്തുനിന്ന്​ ഹവാല പണം കടത്തിയെന്നാരോപിച്ച്​ യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ ദേശീയ പ്രസിഡന്‍റ്​ ജാസ്മിൻ ഷാക്കെതിരെ ഹൈകോടതിയിൽ ഹരജി. കോവിഡ്​ കാലത്ത്​ സൗദി അറേബ്യയിലും മധ്യ പൗരസ്ത്യ രാഷ്​ട്രങ്ങളിലും കുടുങ്ങിയ നഴ്​സുമാരെയും മറ്റും ഇന്ത്യയിലേക്ക്​ മടക്കിയെത്തിക്കുന്നതിന്‍റെ മറവിൽ കോടികൾ കടത്തിയെന്നാരോപിച്ച്​ എറണാകുളം ഓച്ചന്തുരുത്ത്​ സ്വദേശി എം.ആർ. അജയനാണ്​ ഹരജി നൽകിയിരിക്കുന്നത്​.

അനധികൃത സമ്പാദ്യവും വിനിയോഗവും സംബന്ധിച്ച്​ എൻഫോഴ്​സ്​മെന്‍റ്​ ഡയറക്ടറേറ്റിന്‍റെ (ഇ.ഡി) അന്വേഷണത്തിന്​ ഉത്തരവിടണമെന്നാണ്​ ആവശ്യം. ഹരജിയിൽ കോടതി ഇ.ഡിയുടെ നിലപാട്​ തേടി.

കരുവന്നൂർ കേസിൽ അന്വേഷണം നേരിടുന്ന എം.കെ. കണ്ണനുമായി ജാസ്മിൻ ഷാക്ക്​ അടുത്ത ബന്ധമുണ്ടെന്ന്​ ഹരജിയിൽ പറയുന്നു. മലപ്പുറം ജില്ലയിൽ 30 കോടിയുടെ വസ്തുവകകൾ വാങ്ങിക്കൂട്ടിയിട്ടുണ്ട്​. ഇ.ഡിക്ക്​ പരാതി നൽകിയെങ്കിലും നടപടിയുണ്ടാകാത്ത സാഹചര്യത്തിൽ അന്വേഷണത്തിന്​ കോടതി നിർദേശിക്കണമെന്നാണ്​ ആവശ്യം.

Tags:    
News Summary - jasmine shah smuggled hawala money says plea in high court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.