ജനശതാബ്​ദിയും ഇൻറർസിറ്റിയും ജൂൺ ഒന്ന്​ മുതൽ 15വരെ ഓടില്ല; ഏഴ്​ ട്രെയിനുകൾ സർവീസ്​ പുനഃരാരംഭിക്കും

പാലക്കാട്​: ജനശതാബ്​ദിയും ഇൻറർസിറ്റിയും ജൂൺ ഒന്നുമുതൽ 15വരെ ഓടിലെന്ന്​ റെയിൽവേ. 02075 കോഴിക്കോട്-തിരുവനന്തപുരം സെൻട്രൽ ജനശതാബ്​ദി, 02076 തിരുവനന്തപുരം സെൻട്രൽ-കോഴിക്കോട് ജനശതാബ്​ദി, 06305 എറണാകുളം ജംഗ്ഷൻ-കണ്ണൂർ ഇൻറർസിറ്റി, 06306 കണ്ണൂർ-എറണാകുളം ജംഗ്ഷൻ ഇൻറർസിറ്റി എന്നിവ​ ജൂൺ ഒന്നുമുതൽ 15 വരെ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.

ഏഴ്​ ട്രെയിനുകൾ ജൂൺ ഒന്ന്​ മുതൽ പുനരാരംഭിക്കും

പാലക്കാട്​: 06607-06608 കണ്ണൂർ-കോയമ്പത്തൂർ-കണ്ണൂർ സ്​പെഷ്യൽ ട്രെയിൻ ജൂൺ ഒന്നിന്​ സർവീസ്​ പുനരാരംഭിക്കും. രാവിലെ 6.20ന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചക്ക്​ 2.20ന്​ കോയമ്പത്തൂരിൽനിന്നും മടങ്ങും. 06843 തിരുച്ചിറപ്പള്ളി-പാലക്കാട് ടൗൺ സ്​പെഷ്യൽ ട്രെയിൻ ജൂൺ ഒന്നിനും 06844 പാലക്കാട്​ ടൗൺ-തിരുച്ചിറപ്പള്ളി ട്രെയിൻ ജൂൺ രണ്ടിനും സർവീസ്​ പുനരാരംഭിക്കും. തിരുച്ചിറപ്പള്ളിയിൽനിന്നും ഉച്ചയ്​ക്ക്​ 1.30നാണ്​ ട്രെയിൻ പുറപ്പെടുക. പാലക്കാട്​ ടൗണിൽനിന്നും രാവിലെ 6.35ന്​ മടങ്ങും. കണ്ണൂർ-കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി-പാലക്കാട് ടൗൺ ട്രെയിനുകളിൽ റിസർവ്വ്​ ചെയ്​തവർക്ക്​ മാത്രമേ യാത്ര അനുമതി ഉണ്ടാവുകയുള്ളു.

06023-06024 െഷാർണ്ണൂർ ജംഗ്ഷൻ-കണ്ണൂർ-ഷൊർണ്ണൂർ മെമു എക്സ്പ്രസ് ജൂൺ ഒന്നിന്​ സർവീസ്​ പുനരാരംഭിക്കും. പുലർച്ചെ 4.30ന്​ ഷൊർണ്ണൂരിൽനിന്നും പുറപ്പെടുന്ന ട്രെയിൻ വൈകീട്ട്​ 5.20ന്​ കണ്ണൂരിൽനിന്നും മടങ്ങും.

06017-06018 ഷൊർണ്ണൂർ ജംഗ്​ഷൻ-എറണാകുളം ജംഗ്​ഷൻ- ഷൊർണ്ണൂർ ജംഗ്​ഷൻ മെമു എക്സ്പ്രസ് ജൂൺ ഒന്നിന്​ സർവീസ്​ പുനരാരംഭിക്കും. പുലർച്ചെ 3.30ന്​ ഷൊർണ്ണൂരിൽനിന്നും മെമു പുറപ്പെടും. വൈകീട്ട്​ 5.35ന്​ എറണാകുളം ജംഗ്​ഷനിൽനിന്നും മടങ്ങും. ഞായറാഴ്ച ഒഴികെ ആഴ്​ചയിൽ ആറു ദിവസം​ മെമു സർവീസ്​ ഉണ്ടാകും. മെമുവിൽ റിസർവ്വ്​ ചെയ്യാതെ യാത്ര ചെയ്യാം.

Tags:    
News Summary - Janshatabdi and Intercity will not run from June 1 to 15; Seven trains will resume service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.