മലപ്പുറം: പൗരത്വ ഭേദഗതി നിയമം ഗാന്ധിജിയുടെ സ്വപ്നമാണെന്ന പ്രസംഗത്തിലൂടെ രാഷ് ട്രപതി രാംനാഥ് കോവിന്ദ് രാഷ്ട്രപിതാവിെൻറ ആത്മാവിലേക്കാണ് വെടിയുതിർത്തതെന്ന് കോൺഗ്രസ് നേതാവ് എം.എം. ഹസ്സൻ. മലപ്പുറത്ത് ജനശ്രീ സുസ്ഥിര വികസനമിഷൻ 13ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചുണ്ടിൽ ഗാന്ധിഭക്തിയും മനസ്സിൽ ഗോഡ്സെ ഭക്തിയും സൂക്ഷിക്കുന്നവരാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. വിഭജനവും വിൽപനയുമാണ് കേന്ദ്രസർക്കാറിെൻറ മുഖ്യ അജണ്ടയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമ്മേളനത്തിന് മുന്നോടിയായി മതേതര പൗരത്വ സംഗമവും ഭരണഘടന പ്രതിജഞയെടുക്കലും നടന്നു.
മുൻമന്ത്രി ആര്യാടൻ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡൻറ് അഡ്വ. വി.വി. പ്രകാശ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.