'പി.സി ജോർജ്​ ദലിത്​, ന്യൂനപക്ഷ വിഭാഗങ്ങളെ നിരന്തരം വേദനിപ്പിക്കുന്നു'; കേരള ജനപക്ഷം പിളർന്നു

മലപ്പുറം: പി.സി. ജോർജി​െൻറ നേതൃത്വത്തിലുള്ള കേരള ജനപക്ഷം പിളർന്നു. പുതിയ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഭൂരിഭാഗം അംഗങ്ങളും ജനതാദളിൽ (എസ്​) ലയിക്കുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പാർട്ടി ചെയർമാൻ ഇ.കെ. ഹസൻകുട്ടിയെയും മറ്റ്​ ഭാരവാഹികളെയും നീക്കിയാണ്​​ പുതിയ കമ്മിറ്റി രൂപവത്​കരിച്ചതെന്ന്​ അവർ പറഞ്ഞു.

ദലിത്​, ഇൗഴവ, ന്യൂനപക്ഷ വിഭാഗങ്ങളെ നിരന്തരം വേദനിപ്പിക്കുന്ന പ്രസ്​താവനകൾ നടത്തുകയും നിലപാടില്ലാത്ത രാഷ്​ട്രീയം കളിക്കുകയും ചെയ്യുന്ന പി.സി. ജോർജി​െൻറ നിലപാടിൽ പ്രതിഷേധിച്ചാണ്​​ പുതിയ കമ്മിറ്റിയുണ്ടാക്കിയതെന്ന്​ ഭാരവാഹികൾ അറിയിച്ചു.

പുതിയ ഭാരവാഹികളിൽ മുഖ്യരക്ഷാധികാരിയായി നിലവിലെ മലപ്പുറം ജില്ല പ്രസിഡൻറ്​ അബ്​ദുൽ റഹ്​മാൻ ഹാജി പാമങ്ങാടനെയും ചെയർമാനായി പാലക്കാട്​ ജില്ല പ്രസിഡൻറായിരുന്ന ജയൻ മമ്പറത്തെയും സംസ്ഥാന വർക്കിങ്​ പ്രസിഡൻറായി സംസ്ഥാന ജന. സെക്രട്ടറിയായിരുന്ന ഖാദർ മാസ്​റ്ററെയും ജനറൽ സെക്രട്ടറിയായി കണ്ണൂർ ജില്ല പ്രസിഡൻറായിരുന്ന എസ്​.എം.കെ. മുഹമ്മദലിയെയും തെരഞ്ഞെടുത്തതായി ഭാരവാഹികൾ അറിയിച്ചു.

ഞായറാഴ്​ച മലപ്പുറം കിളിയമണ്ണിൽ ഒാഡിറ്റോറിയത്തിൽ സംസ്ഥാന നേതൃസംഗമവും ജനതാദൾ (എസ്​)ലേക്കുള്ള ലയനസമ്മേളനവും നടക്കും. ജനതാദൾ (എസ്​) നേതാക്കളായ മാത്യു ടി. തോമസ്​, മന്ത്രി കെ. കൃഷ്​ണൻ കുട്ടി, സി.കെ. നാണു തുടങ്ങിയവർ പ​െങ്കടുക്കും.

വാർത്തസമ്മേളനത്തിൽ അബ്​ദുറഹ്​മാൻ പാമങ്ങാടൻ, എസ്​.എം.കെ. മുഹമ്മദലി, കെ. സുരേഷ്​, റോബിൻ മൈലാട്​, അബ്​ദുറസാഖ്​ പെരുവള്ളൂർ തുടങ്ങിയവർ പ​െങ്കടുത്തു. അതേസമയം, പാർട്ടിയുമായി മാസങ്ങളായി ബന്ധ​മില്ലാത്തവരാണ്​ പുതിയ തീരുമാനവുമായി രംഗത്തുവന്നതെന്നും വാർത്തപ്രാധാന്യം മാത്രമാണ്​ നീക്കത്തിന്​ പിന്നിലെന്നും പഴയ കമ്മിറ്റി തുടരുമെന്നും പി.സി. ജോർജ്​ എം.എൽ.എ 'മാധ്യമ'ത്തോട്​ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.