കൊച്ചി: ഭാര്യയും ഭര്‍ത്താവും തമ്മിലെ തര്‍ക്കം തീർക്കാൻ ഹൈകോടതി കുഞ്ഞിന് പേരിട്ടതിനെതിരെ അപ്പീൽ. വിവാഹ മോചനത്തിെൻറ വക്കില്‍ നില്ക്കുന്ന ദമ്പതികള്‍ തമ്മിലെ തര്‍ക്കം മൂലം കുട്ടിയുടെ സ്കൂള്‍ പ്രവേശനം മുടങ്ങുമെന്നു ചൂണ്ടിക്കാട്ടി ഹൈകോടതി തന്നെ പേരിട്ട സംഭവത്തിലാണ് പിതാവ് അപ്പീൽ ഹരജിയുമായി ഡിവിഷൻബെഞ്ചിനെ സമീപിച്ചത്. പേരു നിശ്ചയിച്ച കോടതി നടപടിയിൽ അപാകതയുണ്ടെന്ന് അപ്പീൽ ഹരജിയിൽ പറയുന്നു. അതേസമയം, സിംഗിൾ ബെഞ്ച് നിർദേശം അനുസരിച്ചു നടപടിയാരംഭിച്ചതായി നഗരസഭാധികൃതർ അറിയിച്ചു.
വ്യത്യസ്ത സമുദായക്കാരായ മാതാപിതാക്കളിൽ അമ്മ നിശ്ചയിച്ച പേരില്‍നിന്ന് ജൊഹാനും പിതാവ് നിർദേശിച്ച പേരില്‍ നിന്ന് സച്ചിന് എന്ന ഭാഗവും എടുത്ത് ‘ജൊഹാന്‍ സച്ചിന്’ എന്നാണ് കുട്ടിക്ക് പേരിട്ടത്. വിവാഹമോചന കേസ് കുടുംബകോടതിയുടെ പരിഗണനയിലിരിക്കെ ജനന സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് ഭാര്യയും ഭര്‍ത്താവും കോട്ടയം മുനിസിപ്പാലിറ്റിയില്‍ അപേക്ഷ നല്കി.
രണ്ടു പേരും തമ്മിലുള്ള അഭിപ്രായം വ്യത്യാസം ശ്രദ്ധയില്‍ പെട്ട മുനിസിപ്പാലിറ്റി സര്‍ട്ടിഫിക്കറ്റ് അനുവദിച്ചില്ല. തുടര്‍ന്നാണ് ഇരുവരും ഹൈകോടതിയെ സമീപിച്ചതും കോടതി പേരിട്ടതും. എൽ.െഎ.സിയുടെ ഉൾപ്പെടെ രേഖകളിൽ മകന് താൻ നിർദേശിച്ച പേരാണ് ഉപയോഗിച്ചതെന്ന് പിതാവിെൻറ അപ്പീലിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.