ജമാഅത്തെ ഇസ്‍ലാമി ഇന്ത്യൻ മുസ്‍ലിംകളെ പ്രതിനിധീകരിക്കുന്ന സംഘടനയല്ല -എസ്.വൈ.എസ്

കോഴിക്കോട്: ഇന്ത്യൻ മുസ്‍ലിംകളെ പ്രതിനിധീകരിക്കുന്ന സംഘടനയായി ജമാഅത്തെ ഇസ്‍ലാമിയെ കാണാനാകില്ലെന്ന് എസ്.വൈ.എസ് ജനറൽ സെക്രട്ടറി എ.പി അബ്ദുൽ ഹക്കീം അസ്ഹരി. വിദേശ ഭരണാധികാരികൾ മുസ്‍ലിംകളുടെ പ്രതിനിധിയായി ഗ്രാൻഡ് മുഫ്തിയെയാണ് വിളിക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ മുസ്‍ലിംകളിൽ ഒരു ശതമാനത്തെ പോലും ജമാഅത്ത് പ്രതിനിധീകരിക്കുന്നില്ല. സുന്നി സംഘടനകൾക്ക് ദേശീയ തലത്തിൽ പ്രാതിനിധ്യമില്ലെന്ന് പറയുന്ന ജമാഅത്തെ ഇസ്‍ലാമി നേതൃത്വത്തിന്റെ വാക്കുകൾ ആരും വിശ്വസിക്കില്ല. സർക്കാർ സംവിധാനങ്ങളും വിദേശരാജ്യങ്ങളും മുസ്‍ലിംകളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആദ്യം വിളിക്കുന്നത് ഇന്ത്യയിലെ സുന്നി സംഘടനകളെയാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ പ്രതിനിധികളുമായി സംസാരിച്ചാൽ പോലും മറ്റുള്ളവരെ വിമർശിക്കുന്ന ജമാഅത്തെ ഇസ്‍ലാമിക്ക് ആർ.എസ്.എസ്സുമായി ചർച്ച നടത്താനുള്ള മനസ്സ് എങ്ങനെ വന്നുവെന്ന് ഹകീം അസ്ഹരി ചോദിച്ചു. വിദേശ ഭരണാധികാരികൾ മുസ്‍ലിംകളുടെ പ്രതിനിധിയായി ഗ്രാൻഡ് മുഫ്തിയെയാണ് വിളിക്കാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Jamaat e Islami is not representing Indian Muslims says SYS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.