കോട്ടയം: കലക്കുവെള്ളത്തിനു പരിഹാരം കാണാൻ സംസ്ഥാനത്തെ 5267 കുടുംബങ്ങൾക്ക് വാട്ടർ ഫിൽറ്ററുകൾ നൽകാനൊരുങ്ങി ജലനിധി. ചളിയും ഇരുമ്പിെൻറ അംശവും ജലനിധിക്ക് കീഴിലുള്ള കുടിവെള്ള പദ്ധതികൾക്ക് തലവേദനയാകുന്ന സാഹചര്യത്തിലാണ് തീരുമാനം. ചളിയുടെയും ഇരുമ്പിെൻറയും അംശം ഉയർന്ന തോതിൽ കണ്ടെത്തിയ 78 പദ്ധതികളിലായുള്ള 5267 കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ ടെറാഫിൽ ഫിൽറ്ററുകൾ നൽകുന്നത്. ഇതിനായി ടെൻഡർ ക്ഷണിച്ചു. ലോകബാങ്കിെൻറ പ്രത്യേക സാമ്പത്തിക സഹായത്തോടെയുള്ള പദ്ധതിയിൽ ഒരു കുടുംബത്തിന് 50 ലിറ്റർ ശേഷിയുള്ള രണ്ട് പ്യൂരിഫെയറാണ് നൽകുന്നത്.ചളി നിറഞ്ഞതുമൂലം പല കുടിവെള്ള പദ്ധതികളിലെയും വെള്ളം കുടിക്കാനാകാത്ത സ്ഥിതിയിലാണെന്ന് പരാതിയുയർന്നിരുന്നു. ചളിെക്കാപ്പം ഇരുമ്പിെൻറ അംശവും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഇതുമൂലം ചില പദ്ധതികൾ ഉപയോഗശൂന്യവുമായി.
നേരേത്ത, പദ്ധതികളോടനുബന്ധിച്ച് ജലശുദ്ധീകരണത്തിന് സംവിധാനം ഒരുക്കിയിരുന്നെങ്കിലും ഇത് വിജയമായിരുന്നില്ല. പലയിടത്തും ഇത് പ്രവർത്തിക്കാത്തതിനെതിരെ ലോകബാങ്ക് അധികൃതർ രംഗത്ത് എത്തുകയും പകരം സംവിധാനം ഏർപ്പെടുത്തണമെന്ന് നിർദേശിക്കുകയും ചെയ്തു. ഇതോടെയാണ്ബദൽ സംവിധാനമെന്ന നിലയിൽ ടെറാഫിൽ ഫിൽറ്റർ പദ്ധതി ജലനിധി സമർപ്പിച്ചത്. പരീക്ഷണാടിസ്ഥാനത്തിൽ ഇതിനു ലോകബാങ്ക് അംഗീകാരം നൽകുകയായിരുനു.
ആദ്യഘട്ടത്തിൽ കോട്ടയം, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട് എന്നി ജില്ലകളിലുള്ള ഗുണഭോക്താക്കൾക്കാകും ഇവ സൗജന്യമായി ലഭിക്കുന്നത്. 10,534 വാട്ടർ ഫിൽറ്ററുകൾക്കാണ് ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. 70 ലക്ഷം രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. മാർച്ച് 30വരെ ടെൻഡർ സമർപ്പിക്കാം. എപ്രിലിൽ ടെൻഡറുകൾ പരിശോധിച്ച് ജൂൺ മാസത്തോടെ വിതരണം നടത്താനാണ് തീരുമാനം.
കേന്ദ്രസർക്കാറിനു കീഴിലുള്ള കൗൺസിൽ ഒാഫ് സയൻറിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചാണ് (സി.എസ്.െഎ.ആർ) ടെറാഫിൽ വാട്ടർ ഫിൽറ്ററുകൾ രൂപപ്പെടുത്തിയത്. കളിമണ്ണ്, മരപ്പൊടി എന്നിവ ഉപയോഗിച്ചുള്ള സംവിധാനമാണ്. രണ്ട് ഭാഗങ്ങളിലായുള്ള ഇൗ സംവിധാനത്തിലൂടെ വെള്ളം അരിച്ചിറങ്ങും. കുടിക്കാനും ഭക്ഷ്യ ആവശ്യത്തിനും ഇത്തരത്തിൽ ശുദ്ധീകരിച്ച വെള്ളം ഉപയോഗിക്കാൻ കഴിയും.100 ലിറ്ററിെൻറ ടെറാഫിൽ ഫിൽറ്ററുകൾ വാങ്ങാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും വിലയിലെ വലിയ അന്തരം കണക്കിലെടുത്ത് 50 ലിറ്ററിെൻറ രെണ്ടണ്ണം എന്ന തീരുമാനത്തിേലക്ക് എത്തുകയായിരുന്നു. അടുത്തഘട്ടമായി മറ്റ് പദ്ധതിയിലെ ഉപഭോക്താക്കൾക്കും നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.