കോട്ടയം: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരെ പുതിയ പരാതിയുമായി പീഡനത്തിനിരയായ കന്യാസ്ത്രീ. പീഡനക്കേസ് നല്‍കിയതിെൻറ പേരിൽ ബിഷപ് തന്നെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് കന്യാസ്ത്രീ കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലുള്ളത്. മഠത്തിലെ ഇതരസംസ്ഥാന തൊഴിലാളി പ്രിേൻറായുടെ വാക്കുകള്‍ അടിസ്ഥാനമാക്കിയാണ് പരാതി. എന്നാൽ, മതിയായ രേഖകളൊന്നും പരാതിക്കൊപ്പം നൽകിയിട്ടില്ല.
ബിഷപ്പിെൻറ സന്തത സഹചാരി ഫാ. ലോറൻസ് ചുട്ടുപറമ്പിലിെൻറ സഹോദരൻ തോമസ് ചുട്ടുപറമ്പിൽ പ്രിേൻറായോട് കന്യാസ്ത്രീയുടെ യാത്രാവിവരങ്ങള്‍ തേടിയെന്നും കാറിെൻറ ബ്രേക്ക് കേബിള്‍ മുറിക്കാന്‍ സാധിക്കുമോയെന്ന് ചോദിെച്ചന്നുമാണ് പരാതി.
തന്നെ വധിക്കാൻ ആസൂത്രിത നീക്കമുണ്ടെന്നും ഇതുസംബന്ധിച്ച് വിശദ അന്വേഷണം വേണമെന്നും പരാതിയിലുണ്ട്. പ്രിേൻറായെ ഫോണില്‍ വിളിച്ചാണ് വിവരങ്ങള്‍ തേടിയതെന്ന് പരാതിയിലുണ്ടെങ്കിലും ഫോണ്‍ നമ്പർ അടക്കമുള്ള വിവരങ്ങള്‍ കൈമാറിയിട്ടില്ല. അതിനാൽ, വ്യക്തമായ അന്വേഷണത്തിനുശേഷമാവും തുടർനടപടികെളന്ന് അേന്വഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈ.എസ്.പി അറിയിച്ചു. പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.
പ്രിേൻറായുടെ മൊഴിയെടുത്തശേഷം അന്വേഷണവുമായി മുന്നോട്ടുപോകും. നിലവിൽ ബിഷപ്പിനെതിരെ ഒരു നടപടിയും പൊലീസ് സ്വീകരിച്ചിട്ടില്ല. ബിഷപ്പിനെ ജലന്ധറിലെത്തി ചോദ്യം ചെയ്തിട്ടും തുടർനടപടികൾ പൊലീസ് അവസാനിപ്പിച്ചിരിക്കുകയാണ്. ഉന്നതതല ഇടപെടലും പൊലീസിന് തലവേദനയാവുകയാണ്. പുതിയ പരാതിയിൽ കേസെടുത്താലും കാര്യമായ അന്വേഷണം ഉണ്ടാകില്ലെന്നാണ് സൂചന.
കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചതിനും സഹോദരനെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനും ബിഷപ്പിനെതിരെ കേസുണ്ട്. അതിനിടെ, കന്യാസ്ത്രീയുടെ പുതിയ ആരോപണം ജലന്ധർ രൂപത നിഷേധിച്ചു. പരാതിയിലെ പരാമർശവുമായി രൂപതക്കോ ബിഷപ്പിനോ ഒരു ബന്ധവുമില്ലെന്നും മാധ്യമശ്രദ്ധ ആകർഷിക്കാനാണ് ഇതെന്നും ജലന്ധർ രൂപത അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.