കോട്ടയം: തന്നെ ജയിലിലടച്ചത് മുഖ്യമന്ത്രിയുടെ കുശുമ്പ് കാരണമാെണന്ന് പി.സി. ജോർജ്. മുഖ്യമന്ത്രിക്ക് നാളെ തൃക്കാക്കരയിൽ മറുപടി നൽകും. തൃക്കാക്കരയിൽ പറയാനുള്ളത് എല്ലാം പറയും. എന്നാൽ നിയമം ലംഘിക്കാൻ ഉദ്ദേശിക്കുന്നില്ല. കോടതി പറയുന്നത് അനുസരിക്കാൻ ഓരോ പൗരനും ബാധ്യസ്ഥനാണെന്നും പി.സി. ജോർജ് പറഞ്ഞു.
ബി.ജെ.പിയുമായി സഹകരിക്കുന്നതിൽ തെറ്റില്ല. ബി.ജെ.പി ക്രിസ്ത്യാനികളെ വേട്ടയാടുന്ന പാർട്ടിയാണെന്ന് അഭിപ്രായവുമില്ല. ഒരു മതത്തെയും വിമർശിക്കാൻ താനില്ലെന്നും പി.സി. ജോർജ് പറഞ്ഞു.
അനന്തപുരി വിദ്വേഷ പ്രസംഗക്കേസിൽ ജാമ്യത്തിലിരിക്കെ എറണാകുളം വെണ്ണലയിൽ വീണ്ടും വിദ്വേഷ പ്രസംഗം നടത്തിയതിനെ തുടർന്ന് പി.സി. ജോർജിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരു ദിവസത്തെ ജയിൽ വാസത്തിനു ശേഷം ഹൈകോടതിയിൽ നിന്ന് ജാമ്യം ലഭിച്ച പി.സി. ജോർജ് ഇന്നലെയാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.
ഹൈകോടതി ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്തത്, ഒരു മണിക്കൂറെങ്കിൽ അത്രയും ജയിലിൽ അടക്കണമെന്ന സർക്കാറിന്റെ നിർബന്ധ ബുദ്ധി കൊണ്ടാണെന്ന് പി.സി. ജോർജിന്റെ മകൻ ഷോൺ ജോർജ് ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.