ജെയ്ക് സി. തോമസ്‌ ഇന്ന് നാമനിർദേശപത്രിക സമർപ്പിക്കും

കോട്ടയം: പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ എൽ.ഡി.എഫ്‌ സ്ഥാനാർഥി ജെയ്ക് സി തോമസ്‌ ഇന്ന് നാമനിർദേശപത്രിക സമർപ്പിക്കും. ബുധനാഴ്ച രാവിലെ 11 ന്‌ കോട്ടയം ആർഡിഒ മുമ്പാകെയാണ്‌ പത്രികാസമർപ്പണം. 

ഇന്ന് വൈകിട്ട്‌ നാലിന്‌ മണർകാട്‌ നടക്കുന്ന എൽ.ഡി.എഫ് പുതുപ്പള്ളി മണ്ഡലം തെരഞ്ഞെടുപ്പ്‌ കൺവൻഷൻ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. ജോസ് കെ മാണി എം.പി, ബിനോയ് വിശ്വം എം.പി, പി സി ചാക്കോ, ഡോ. വർഗീസ് ജോർജ്, ഡോ. കെ.സി. ജോസഫ്, മാത്യു ടി തോമസ് എം.എൽ.എ, രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ, കെ.ബി. പ്രേംജിത്ത്, ബിനോയ് ജോസഫ്, കാസിം ഇരിക്കൂർ എന്നിവർ സംസാരിക്കും.

Tags:    
News Summary - Jaick C Thomas will submit nomination today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.