പാൽ വില വർധന അറിയിച്ചില്ല, മിൽമയിൽനിന്ന് വിശദീകരണം തേടും -മന്ത്രി

തിരുവനന്തപുരം: മിൽമ പാൽ വില വർധിപ്പിച്ചത് അറിയിച്ചിട്ടില്ലെന്ന് ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി. വില വർധനവിനെക്കുറിച്ച് മിൽമ അറിയിച്ചിട്ടില്ലെന്നും ഒരു വിവരവും അറിയിക്കാതെ പെട്ടെന്നാണ് വില വർധിപ്പിച്ചതെന്നും മന്ത്രി കുറ്റപ്പെടുത്തി.

വില വർധിപ്പിച്ചതിനെക്കുറിച്ച് മിൽമയിൽനിന്ന് വിശദീകരണം തേടുമെന്നും മന്ത്രി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. പരമാവധി പാലുൽപാദനം വർധിപ്പിക്കാനാണ് വകുപ്പ് ശ്രമിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

മിൽമയുടെ പച്ച, മഞ്ഞ കവറുകളിലുള്ള പാലിനാണ് വില കൂട്ടിയത്. പാക്കറ്റിന് ഒരുരൂപയാണ് വർധിപ്പിച്ചത്. 29 രൂപയുണ്ടായിരുന്ന മിൽമ റിച്ചിന് 30 രൂപയും 24 രൂപയുണ്ടായിരുന്ന മിൽമ സ്മാർട്ടിന് 25 ​രൂപയുമാകും. നാളെമുതൽ പുതിയ വില പ്രാബല്യത്തിൽ വരും. ഈ പാൽ വിപണിയിൽ കുറഞ്ഞ അളവിൽ മാത്രമേ ചിലവാകുന്നുള്ളൂ എന്ന് മിൽമ അധികൃതർ പറഞ്ഞു.

കൂടുതൽ ആവശ്യക്കാരുള്ള നീല കവർ പാലിന്റെ വിലയിൽ മാറ്റമില്ല.

Tags:    
News Summary - J Chinchu Rani against milma price hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.