Posted On
date_range Updated On
date_range സർക്കാറിന് പ്രതികാരബുദ്ധിയെന്ന് ലീഗ്
കോഴിക്കോട്: സംസ്ഥാന സർക്കാർ പ്രതികാരബുദ്ധിയോടെയാണ് പെരുമാറുന്നതെന്ന് മുസ്ലീം ലീഗ്. പൊലീസ് പ്രവർത്തിക്കുന്നത് സർക്കാറിെൻറ നിർദേശമനുസരിച്ചാണ്. കോടതി ഇടപെട്ടിട്ടാണ് ദയ ലഭിക്കുന്നതെന്നും ലീഗ് നേതാവും എം.പിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ലീഗ് നേതാക്കൾക്കെതിരായ അന്വേഷണ നടപടികൾക്കിടയിലാണ് പ്രതികരണം. പാലാരിവട്ടം അഴിമതി കേസിൽ ലീഗ് നേതാവ് വി.കെ. ഇബ്രാഹീം കുഞ്ഞും നിക്ഷേപതട്ടിപ്പ് കേസിൽ എം.സി ഖമറുദ്ദീൻ എം.എൽ.എയും അറസ്റ്റിലായിരുന്നു. കെ.എം ഷാജി എം.എൽ.എയും അന്വേഷണ നടപടി നേരിടുകയാണ്. കോൺഗ്രസ് നേതാക്കളായ എം.കെ. രാഘവൻ എം.പി, വി.ഡി. സതീശൻ എം.എൽ.എ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.ബാബു, വി.എസ്.ശിവകുമാർ എന്നിവർക്കെതിരെയും അന്വേഷണത്തിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.