ലക്ഷദ്വീപ്​ വിഷയത്തിൽ ദേശീയ കമ്മിറ്റി വിളിച്ചുചേർത്തു; പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന്​​ മുസ്​ലിംലീഗ്​

കോഴിക്കോട്​: ലക്ഷദ്വീപിനെതിരായ കേന്ദ്രസർക്കാർ ഇടപെടലുകൾക്കെതിരെ ദേശീയ രാഷ്​ട്രീയ കാര്യസമിതി യോഗം വിളിച്ചുചേർത്ത്​ മുസ്​ലിംലീഗ്​. ബുധനാഴ്​ച രാവിലെ 11 മണിക്ക്​ ഓൺലൈൻ വഴിയാണ്​​ യോഗം കൂടിയത്​. ദേശീയ തലത്തിൽ മതേതര കക്ഷികളുടെ കൂട്ടായ പിന്തുണ പോരാട്ടത്തിൽ ഉറപ്പുവരുത്തുമെന്നും എം.പിമാരും പാർട്ടി നേതാക്കളും പങ്കെടുക്കുന്ന പ്രതിഷേധ സംഗമം മലപ്പുറത്ത് സംഘടിപ്പിക്കുമെന്നും കമ്മിറ്റി തീരുമാനിച്ചു. വെള്ളിയാഴ്​ച വൈകീട്ട്​ നാലുമണിക്ക്​ നടക്കുന്ന പ്രതിഷേധ സംഗമം ഹൈദരലി ശിഹാബ്​ തങ്ങൾ ഉദ്​ഘാടനം ചെയ്യും.

മുസ്​ലിംലീഗ്​ സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ്​ തങ്ങൾ, ദേശീയ നേതാക്കളായ ഖാദർ മൊയ്​തീൻ, പി.കെ കുഞ്ഞാലിക്കുട്ടി, എം.പിമാരായ ഇ.ടി മുഹമ്മദ്​ ബഷീർ, എം.പി അബ്​ദുസമദ്​ സമദാനി, നവാസ്​ ഖനി, പി.വി അബ്​ദുൽ വഹാബ്​ , യൂത്ത്​ലീഗ്​ ​നേതാവ് ഫൈസൽ ബാബു, എം.എസ്​.എഫ്​ നേതാവ്​ ടി.പി അഷ്​റഫലി തുടങ്ങിയവർ യോഗത്തിൽ പ​ങ്കെടുത്തു.

Tags:    
News Summary - iuml national pac about lakshadweep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.