''പോകാൻ സമയമായി''; അൻസി കബീറിന്‍റെ അവസാന ഇൻസ്റ്റഗ്രാം പോസ്റ്റ്

കൊച്ചി: സുഹൃത്തുക്കളെയും ആരാധകരെയും കണ്ണീരിലാഴ്​ത്തി മുൻ മിസ്​ കേരള അൻസി കബീറിന്‍റെ അവസാന ഇൻസ്റ്റഗ്രാം പോസ്റ്റ്​. 'ഇറ്റ്​സ്​ ടൈം ടു ഗോ' ( പോകാൻ സമയമായി) എന്ന അടിക്കുറിപ്പിൽ ദൂരേക്ക്​ നടന്നുനീങ്ങുന്ന വിഡിയോയാണ്​ അൻസി ഇൻസ്റ്റയിൽ പങ്കുവെച്ചത്​. ഒരു ദിവസം മുമ്പാണ്​ അൻസി അവസാന വിഡിയോ പങ്കുവെച്ചത്​. നിരവധിപേർ അൻസിയുടെ പോസ്റ്റിന്​ കീഴിൽ ദുഃഖം രേഖപ്പെടുത്തി.

2019ലെ മിസ്​ കേരളയായ അൻസി കബീറും റണ്ണറപ്പായ ഡോ. അഞ്​ജന ഷാജനും തിങ്കളാഴ്ച പുലർച്ചെ നടന്ന വാഹനാപകടത്തിൽ കൊല്ലപ്പെടുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ഇവർ സഞ്ചരിച്ചിരുന്ന കാർ എറണാകുളം ബൈപ്പാസ്​ റോഡിൽ ഹോളിഡേ ഇൻ ഹോട്ടലിന്​ മുമ്പിൽവെച്ച്​ അപകടത്തിൽപ്പെടുകയായിരുന്നു. ബൈക്കുമായി കൂട്ടിയിടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. കാർ പൂർണമായും തകർന്നു. 


നാലുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇതിൽ ഒരാൾക്ക്​ ഗുരുതരമായി പരിക്കേറ്റു. മറ്റൊരാളുടെ പരിക്ക്​ സാരമുള്ളതല്ല. ഇരുവരെയും എറണാകുളം മെഡിക്കൽ സെന്‍റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം ആറ്റിങ്ങൽ ആലങ്കോട് സ്വദേശിനിയാണ് അൻസി. തൃശൂർ സ്വദേശിനിയാണ് അഞ്ജന ഷാജൻ. സംഭവ സ്ഥലത്തുവച്ചു തന്നെ ഇരുവരും മരിച്ചു. മൃതദേഹങ്ങൾ എറണാകുളം മെഡിക്കൽ സെന്‍റർ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്.

Tags:    
News Summary - its time to go Ansi kabeer Instagram Post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.