തിരുവനന്തപുരം: കേരളത്തിലെ പ്രളയം മനുഷ്യ നിർമിത ദുരിതമാണെന്നും ഡാം മാനേജ്മെന്റ് അറിയാത്തവരെ അത് എൽപിച്ചതാണ് ദുരന്തത്തിനിടയാക്കിയതെന്നും വി.ഡി സതീശൻ എം.എൽ.എ. വേലിയിറക്കമുള്ളപ്പോൾ വെള്ളം തുറന്നു വിടണമെന്ന പാഠം പോലും അറിയാത്തവരാണ് ഡാം തുറക്കുന്നതു സംബന്ധിച്ച തീരുമാനമെടുത്തത്. കുറ്റകരമായ അനാസ്ഥയുടെ ഫലമാണ് പ്രളയമെന്നും സതീശൻ നിയമസഭയിൽ പറഞ്ഞു.
ഡാം തുറക്കാൻ 20 ദിവസം കാത്തു നിന്നു. ആദ്യ ദിവസം ഒരു രക്ഷാ പ്രവർത്തനവും നടന്നില്ല. സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞിട്ടല്ല മത്സ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനത്തിന് എത്തിയത്. മത്സ്യത്തൊഴിലാളികളും ജനങ്ങളും നടത്തിയ രക്ഷാപ്രവർത്തനത്തിെൻറ പേരിൽ ആരും അഭിമാനിക്കണ്ടെന്നും വി.ഡി സതീശൻ പറഞ്ഞു.
മരിച്ചവരെ കൊണ്ടു പോകാൻ ആംബുലൻസ് പോലും ഉണ്ടായിരുന്നില്ല. ജനങ്ങൾക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്ത 10,000 രൂപ എത്രയും വേഗം എത്തിക്കണം. കേരളത്തിെൻറ പുനർനിർമാണത്തിന് എല്ലാ പിന്തുണയും നൽകുമെന്നും സതീശൻ വ്യക്തമാക്കി. കേന്ദ്ര ജല കമീഷെൻറ മുല്ലപ്പെരിയാർ റിപ്പോർട്ട് കേരളത്തിെൻറ നടുവൊടിക്കും. എം.എം മണിക്ക് വൈദ്യുതി വകുപ്പ് നൽകിയത് ശരിയല്ലെന്ന തെൻറ നിലപാട് ഇപ്പോൾ ശരിയായെന്നും സതീശൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.