മലപ്പുറം: മന്ത്രിമാര്‍ക്കും എം.എൽ.എമാര്‍ക്കുമെതിരായ ‘വൈഫ് ഇൻ ചാര്‍ജ്’ പരാമര്‍ശത്തിൽ വിശദീകരണവുമായി സമസ്ത നേതാവ് ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‍വി. തന്‍റെ പരാമര്‍ശം സമസ്ത മുശാവറയിൽ ചര്‍ച്ച ചെയ്തിട്ടില്ലെന്നും താൻ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും ഡോ. ബഹാഉദ്ദീൻ നദ്‍വി വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
താൻ അധിക്ഷേപിച്ച് പ്രസംഗത്തിൽ സംസാരിച്ചെന്ന് തെളിയിക്കാൻ കഴിയില്ല. ദുഷ്ടലാക്കോടുകൂടി ചിലര്‍ താന്‍ പറഞ്ഞത് വിവാദമാക്കുകയായിരുന്നു. തന്‍റെ വിമര്‍ശനം ചിലര്‍ക്ക് പൊള്ളി. മന്ത്രിമാരെ മാത്രമല്ല പറഞ്ഞത്. ഉദ്യോഗസ്ഥര്‍ എന്നാണ് ആദ്യം പറഞ്ഞത്. മന്ത്രിമാരെ പ്രൊജക്ട് ചെയ്തിട്ടില്ല. എന്നിട്ടും ചിലര്‍ ആ രീതിയിൽ പ്രസ്താവനയെ വളച്ചൊടിച്ചു. പറഞ്ഞ വസ്തുത നിലനിൽക്കുന്നതാണ്. താൻ പറഞ്ഞ കാര്യങ്ങളെ തെറ്റായി വ്യാഖ്യാനിച്ചു. അധര്‍മത്തിനെതിരെ പ്രചാരണം നടത്തുകയെന്നത് സമസ്തയുടെ ദൗത്യമാണ്. അതാണ് താൻ പറഞ്ഞത്.
വിവാദ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയ ഉമര്‍ ഫൈസി മുക്കത്തിനെതിരെയും അദ്ദേഹം തുറന്നടിച്ചു. ഉമര്‍ ഫൈസി മുക്കം പാര്‍വതിയെ അധിക്ഷേപിച്ചയാളല്ലേ? അങ്ങേരാണോ താൻ പ്രസ്താവന നടത്തി അവമതിപ്പ് ഉണ്ടാക്കിയെന്ന് പറയുന്നതെന്നും വിമര്‍ശിച്ചു. താൻ പുത്തൻ പ്രസ്ഥാനത്തിന്‍റെ സഹചാരിയാണെന്ന് മുശാവറയിൽ ഉമര്‍ ഫൈസി പറഞ്ഞു. താൻ തെളിവ് ഹാജരാക്കാൻ വെല്ലുവിളിച്ചു.
എന്നാൽ, മുസ്‌ലിം സംഘടന യോഗത്തിൽ പങ്കെടുത്തു എന്നാണ് അതിന് ഉമർ ഫൈസി ന്യായം പറഞ്ഞത്. കൂടുതൽ പങ്കെടുത്തത് താനാകാം. സമസ്ത നിയോഗിച്ച ആളായതുകൊണ്ടല്ലേ പോകുന്നതെന്നും പറയുന്നത് മതമാണെന്നും ആരെയും പേടിക്കില്ലെന്നും എന്ത് ഉണ്ടായാലും പറയുമെന്നും ബഹാഉദ്ദീൻ നദ്‍വി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.