വിദ്യാർഥികളെ ജുമുഅക്ക് വിടാത്തത് ഭരണഘടനാ വിരുദ്ധം - എസ്.ഐ.ഒ

കോഴിക്കോട്: എയർപോർട്ട് അതോറിറ്റിക്ക് കീഴിലുള്ള സീനിയർ സെക്കൻഡറി സി.ബി.എസ്.ഇ സ്ക്കൂളിൽ വിദ്യാർഥികളെ വെള്ളിയാഴ്ചയിലെ ജുമുഅക്ക് വിടാതിരിക്കുന്നത് മൗലിക അവകാശത്തിന്‍റെ ലംഘനവും ഇസ്ലാമോഫോബിയയുടെ പ്രത്യക്ഷ ഉദാഹണവുമാണെന്ന് എസ്.ഐ.ഒ അഭിപ്രായപ്പെട്ടു.

ഇസ്ലാം മത വിശ്വാസത്തിനും ആചാരങ്ങൾക്കും എതിരെ നടക്കുന്ന വംശീയ ആക്രമണത്തിന്‍റെ തുടർച്ചയായാണ് ഇതിനെ കാണേണ്ടത്. ഒരു മതത്തോടുള്ള സ്ക്കൂൾ മാനേജ്മെന്റിന്റെ പ്രകടമായ വിവേചനമാണിത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ടെന്ന് എസ്.ഐ.ഒ പ്രസ്താവനയിൽ പറഞ്ഞു.

മുസ്ലിം വിദ്യാർഥികളുടെ ഭരണഘടനാ അവകാശത്തെ അംഗീകരിച്ച് സ്കൂൾ മാനേജ്‌മെന്റ് തെറ്റ് തിരുത്തണമെന്നും അല്ലാത്തപക്ഷം ജനാധിപത്യ വിശ്വാസികളെ അണിനിരത്തി വൻ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും എസ്.ഐ.ഒ ജില്ല സെക്രട്ടേറിയേറ്റ് അഭിപ്രായപ്പെട്ടു. എസ്.ഐ.ഒ ജില്ല പ്രസിഡന്റ് അൻഫാൽ ജാൻ, സെക്രട്ടറി യു.മുബാരിസ്, ജോ.സെക്രട്ടറിമാരായ അസ്‌ലം പടിഞ്ഞാറ്റുമുറി, സഹൽ ബാസ്, ഷിബിലി മസ്ഹർ എന്നിവർ സംസാരിച്ചു.

e

Tags:    
News Summary - It is unconstitutional not to let students to Jumua - SIO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.