കുടിച്ചത് വ്യാജമദ്യമല്ല; ഇരിങ്ങാലക്കുട ദുരന്തത്തിന് കാരണം കെമിക്കലെന്ന് സംശയം

തൃ​ശൂ​ർ: ഇ​രി​ങ്ങാ​ല​ക്കു​ട​യി​ല്‍ യുവാക്കളുടെ മരണത്തിനിടയാക്കിയത് വ്യാജമദ്യമല്ലെന്ന് പൊ​ലീ​സ്. രാസവസ്തു വെള്ളം ചേർത്ത് കുടിച്ചതാകാമെന്നാണ് പൊ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. റൂറല്‍ എസ്.പി ജി പുങ്കുഴലിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സംഭവസ്ഥലത്തും കുഴഞ്ഞ് വീണ ഹോട്ടലിന് മുന്നിലും പരിശോധന നടത്തി. കൂടുതല്‍ പേര്‍ ഈ ദ്രാവകം കഴിക്കാന്‍ സാധ്യതയില്ലെന്നും കഴിച്ചിരുന്നുവെങ്കില്‍ ഇതിനകം അപകടത്തിലായേനേയെന്നും എസ്.പി പറഞ്ഞു.

മരിച്ച നിശാന്തിന്‍റെ കോഴിക്കടക്ക് സമീപത്ത് നിന്ന് വെളുത്ത ദ്രാവകവും ഗ്ലാസ്സുകളും പൊലീസ് കണ്ടെടുത്ത് വിശദമായ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട ഡി.വൈ എസ്.പി ബാബു കെ. തോമസിനാണ് അന്വേഷണ ചുമതല. ശാസ്ത്രീയ പരിശോധനക്കും പോസ്റ്റ്മാര്‍ട്ടത്തിനും ശേഷം മാത്രമേ ഏത് ദ്രാവകമാണ് കഴിച്ചതെന്ന് കണ്ടെത്താന്‍ കഴിയു എന്ന് പൊലീസ് അറിയിച്ചു.

ഇ​രി​ങ്ങാ​ല​ക്കു​ട കാ​ട്ടൂ​ര്‍ റോ​ഡി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സി​ന് സ​മീ​പ​ത്താ​യു​ള്ള ഗോ​ള്‍​ഡ​ന്‍ ചി​ക്ക​ന്‍ സെ​ന്‍റ​റി​നു​ള്ളി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ര​ണ്ട് പേ​ര്‍ ദ്രാ​വ​കം കു​ടി​ച്ച​ത്. ചി​ക്ക​ന്‍ സെ​ന്‍റ​ര്‍ ന​ട​ത്തു​ന്ന ക​ണ്ണം​മ്പി​ള്ളി വീ​ട്ടി​ല്‍ നി​ശാ​ന്ത് സ്‌​കൂ​ട്ട​റി​ല്‍ പോ​കും വ​ഴി ബ​സ് സ്റ്റാ​ന്‍റി​ന് സ​മീ​പ​ത്തെ ഹോ​ട്ട​ലി​ന് മു​ന്നി​ല്‍ കു​ഴ​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു.

ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര്‍ ഇ​ദ്ദേ​ഹ​ത്തെ ഇ​രി​ങ്ങാ​ല​ക്കു​ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ല്ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. നി​ശാ​ന്തി​ന്‍റെ കൂ​ടെ ഇ​തേ ദ്രാ​വ​കം കു​ടി​ച്ചി​രു​ന്ന എ​ട​തി​രി​ഞ്ഞി അ​ണ​ക്ക​ത്തി​പ​റ​മ്പി​ല്‍ ബി​ജു​വി​നെ വീ​ട്ടു​കാ​രാ​ണ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തെ തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ച​യോ​ടെ മ​രി​ക്കു​ക​യാ​യി​രു​ന്നു.

Tags:    
News Summary - It is suspected that the cause of the Iringalakuda tragedy was a chemical

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.