representational image

കോവിഡിന്​ ആദ്യ ഒരു തരം വാക്​സിനും രണ്ടാമത്​ വേറൊരു തരം വാക്​സിനും നൽകുന്നത്​ ഫലപ്രദം

തൃശൂർ: കോവിഡിനെ പ്രതിരോധിക്കാൻ ആദ്യം ഒരു തരം വാക്‌സിനും രണ്ടാമത് മറ്റൊരു തരം വാക്‌സിനും നല്‍കുന്നത് കൂടുതല്‍ ഫലപ്രദമാണെന്ന് കണ്ടിട്ടുണ്ടെന്ന് അമേരിക്കയിലെ മേരിലാന്‍ഡ് യുണിവേഴ്‌സിറ്റിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമന്‍ വൈറോളജിയിലെ പ്രൊഫസര്‍ ഡോ.ശ്യാം സുന്ദര്‍ കൂട്ടിലില്‍. കേരള ആരോഗ്യ സര്‍വകലാശാല നടത്തുന്ന 'കേരളത്തിലെ കോവിഡ് അവസ്ഥ' എന്ന വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയില്‍ ഏറ്റവും കുറവ് കോവിഡ് പ്രതിരോധ അവസ്ഥയുള്ള കേരളത്തില്‍ അടിയന്തരമായി മുഴുവന്‍ പേര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കേരളത്തിലെ കോവിഡ് നിയന്ത്രണ സമിതിയുടെ അധ്യക്ഷന്‍ ഡോ. ബി. ഇക്ബാല്‍ പറഞ്ഞു. സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ അധ്യക്ഷത വഹിച്ചു.

തൃശൂര്‍ മെഡിക്കല്‍ കോളജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. പി.എസ്. ഇന്ദു മോഡറേറ്ററായിരുന്നു. കൊല്ലം ഗവ. മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ പ്രഫ. സീനിയ നുജും കേരളത്തിലെ വാക്‌സിനേഷന്‍ സ്ഥിതിയെക്കുറിച്ച് പ്രഭാഷണം നടത്തി. അഞ്ചു ദിവസങ്ങളിലായാണ് വെബിനാര്‍ നടത്തുന്നത്.

Tags:    
News Summary - It is effective to give Covid the first type of vaccine and the second type of vaccine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.