ചാരക്കേസ്​: നമ്പി നാരായണന്​ നഷ്ടപരിഹാരം നൽകണം- സുപ്രീംകോടതി

ന്യൂഡൽഹി: ഐ.​എ​സ്.​ആ​ർ.​ഒ ചാ​ര​ക്കേ​സി​ൽ മുൻ ശാസ്​ത്രജ്ഞൻ ഡോ. നമ്പി നാരായണന്​ നഷ്​ടപരിഹാരം നൽകണമെന്ന്​ സുപ്രീംകോടതി. സംശയത്തി​​​​​​​​െൻറ പേരിലാണ്​ ഉന്നത പദവിയിലിരിക്കുന്ന ശാസ്​ത്രജ്ഞനെ പൊലീസ് അറസ്​റ്റു ചെയ്​തത്​. അത്തരമൊരു നടപടിയുണ്ടായ സാഹചര്യത്തിൽ അദ്ദേഹത്തിന്​ മതിയായ നഷ്​ടപരിഹാരം നൽകേണ്ടതുണ്ടെന്നും ചീഫ്​ ജസ്​റ്റിസ് ദീപക് മിശ്ര​ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച്​ നിരീക്ഷിച്ചു.

അതേസമയം, ചാരക്കേസിന്‍റെ ഗൂഢാലോചനയെ കുറിച്ച് അന്വേഷണം വേണമെന്ന് സി.ബി.ഐയിൽ കോടതിയിൽ ആവശ്യപ്പെട്ടു. കസ്റ്റഡിയിൽ എടുത്തത് അടക്കമുള്ള കാര്യങ്ങൾ അന്വേഷണത്തിന്‍റെ പരിധിയിൽ കൊണ്ടുവരണം. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും അഭിഭാഷകൻ വ്യക്തമാക്കി. നഷ്ടപരിഹാരം നൽകേണ്ടത് ആരാണെന്ന് ചോദിച്ച സുപ്രീംകോടതി, കേസ് വിധി പറയാനായി മാറ്റി. 

കോളിളക്കം സൃഷ്ടിച്ച ഐ.എസ്.ആര്‍.ഒ ചാരക്കേസ് അന്വേഷിച്ച മുന്‍ ഡി.ജി.പി സിബി മാത്യൂസ്, മുന്‍ എസ്.പി.മാരായ കെ.കെ. ജോഷ്വ, എസ്. വിജയന്‍ എന്നീ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണന്‍ ആണ് സുപ്രീംകോടതിയെ സമീപിച്ചത്. തനിക്കെതിരെ കെട്ടിചമച്ച കേസി​​​​​​​​െൻറ പേരിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ നടപടി ത​​​​​​​​െൻറ ഭാവിയെയും ഐ.​എ​സ്.​ആ​ർ.​ഒയുടെ പുരോഗതിയെയും ബാധിച്ചു. അമേരിക്കന്‍ പൗരത്വവും നാസയുടെ ഫെലോഷിപ്പും വേണ്ടെന്നുവെച്ച് രാജ്യത്തെ സേവിക്കാനെത്തിയ ത​​​​​​​​െൻറ ഭാവിയാണ് ചാരക്കേസില്‍ തകര്‍ന്നതെന്ന് അദ്ദേഹം കോടതിയിൽ വ്യക്തമാക്കിയിരുന്നു. 

അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്ന ഹൈകോടതി സിംഗിള്‍ ബെഞ്ചി​​​​​​​​െൻറ ഉത്തരവ് റദ്ദാക്കിയ ഡിവിഷന്‍ ബെഞ്ചി​​​​​​​​െൻറ നടപടിക്കെതിരേയാണ് നമ്പി നാരായണന്‍ സുപ്രീംകോടതിയെ സമീപിച്ചത്. നമ്പി നാരായണന്‍റെ പേരിലുള്ള കേസ് തെറ്റാണെന്ന് സി.ബി.ഐ. റിപ്പോര്‍ട്ട് നല്‍കുകയും കോടതി അതംഗീകരിക്കുകയും ചെയ്തു. കുറ്റക്കാരായ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നും സി.ബി.ഐ. ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, കേസ് അവസാനിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു.

ഐ.എസ്.ആര്‍.ഒയുടെ തിരുവനന്തപുരം മേഖല ആസ്ഥാനത്തെ ശാസ്ത്രജ്ഞരായ ഡോ. നമ്പി നാരായണനും ഡോ. ശശികുമാറും ചേര്‍ന്ന് മാലി സ്വദേശിനി മറിയം റഷീദ മുഖേന ഇന്ത്യയുടെ ബഹിരാകാശ രഹസ്യങ്ങള്‍ വിദേശ രാജ്യങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നായിരുന്നു ചാരക്കേസ്. കേസില്‍ 1994 നവംബർ 30ന് നമ്പി നാരായണനെ സിബി മാത്യൂസിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. 

സി.ബി.ഐ അന്വേഷണത്തില്‍ ചാരക്കേസ് വ്യാജമാണെന്ന് കണ്ടെത്തുകയും കേസന്വേഷിച്ച സിബി മാത്യൂസ് അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്യുകയും ചെയ്തു. വൻ വാർത്തകൾക്കും വിവാദങ്ങൾക്കും വഴിവെച്ച ചാരക്കേസ് അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന്‍റെ രാജിയിലാണ് കലാശിച്ചത്. 

Tags:    
News Summary - ISRO Spy case: Supreme court order to give compensation to Nambi Narayan - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.