കോഴിക്കോട്: ലോക മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതകള്‍ അരങ്ങേറുന്ന ഗസ്സയിലേക്ക് ഭക്ഷ്യവസ്തുക്കളുമായി പുറപ്പെട്ട സഹായകപ്പലുകള്‍ ഗ്ലോബല്‍ സുമൂദ് ഫ്ളോട്ടില്ലയെ പിടിച്ചെടുക്കുകയും കാരുണ്യപ്രവര്‍ത്തകരെ ബന്ധികളാക്കുകയും ചെയ്ത ഇസ്രയേല്‍ ക്രൂരതക്കെതിരെ ലോകവ്യാപക പ്രതിഷേധം ഉയരണമെന്ന് പി.ഡി.പി കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.
ഇസ്രയേലിന് കടുത്ത താക്കീത് നല്‍കണം. ഇസ്രയേല്‍ ക്രൂരതക്കെതിരെ ഇന്ത്യയും പ്രതിഷേധം അറിയിക്കണം. ദുരിതമനുഭവിക്കുന്ന ഫലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം രേഖപ്പെടുത്തുകയും ഇസ്രയേലിനെ ലോകരാഷ്ട്രങ്ങള്‍ ഒറ്റപ്പെടുത്തുകയും ചെയ്യണമെന്ന് പി.ഡി.പി കേന്ദ്രകമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.